ആര്‍എസ്എസിന്റെ വിജയ ദശമി പരിപാടിയില്‍ മുഖ്യാതിഥിയായി മുസ്ലിം ഹോമിയോ ഡോക്ടര്‍

ന്യൂനപക്ഷങ്ങളെക്കുറിച്ച് ഹിന്ദു കുട്ടികള്‍ക്കുള്ള വ്യവസ്ഥാപിത ധാരണ ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കുമെന്നു സംഘനേതാക്കള്‍
ആര്‍എസ്എസിന്റെ വിജയ ദശമി പരിപാടിയില്‍ മുഖ്യാതിഥിയായി മുസ്ലിം ഹോമിയോ ഡോക്ടര്‍

നാഗ്പുര്‍: വിജയ ദശമിയോട് അനുബന്ധിച്ച് ആര്‍ എസ്എസ് സംഘടിപ്പിച്ച ആഘോഷത്തില്‍ മുഖ്യ അതിഥിയായി മുസ്ലിം ഹോമിയോ ഡോക്ടര്‍. ഡോ. മുനവര്‍ യൂസഫ് ആണ് നാഗ്പുരില്‍ നടന്ന വിജയ ദശമി ആഘോഷത്തില്‍ മുഖ്യ അതിഥിയായി പങ്കെടുത്തത്. 

ആര്‍എസ്എസിന്റെ സ്ഥാനക ദിനം കൂടിയായ വിജയ ദശമിയോട് അനുബന്ധിച്ച് നാലു ചടങ്ങുകളാണ് ഞായറാഴ്ച നാഗ്പുരില്‍ നടന്നത്. ഇതില്‍ ഒന്നിലാണ് മുസ്ലിം ഹോമിയോ ഡോക്ടര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. മുസ്ലിംകള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. ആദ്യമായാണ് ഇത്തരമൊരു ചടങ്ങില്‍ ആര്‍എസ്എസ് ഒരു മുസ്ലിമിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നത്. 

ബാല സ്വയം സേവര്‍ക്കായി നടത്തിയ പരിപാടിയിലാണ് ഡോ. മുനവര്‍ മുഖ്യ അതിഥിയായി എത്തിയത്. ബോറ സമൂദായത്തില്‍നിന്നുള്ള സ്വീകാര്യതയുള്ള വ്യക്തിത്വം എന്ന നിലയിലാണ് ഇദ്ദേഹത്തെ അതിഥിയാക്കിയതെന്നാണ് സംഘനേതാക്കള്‍ പറയുന്നത്. ന്യൂനപക്ഷങ്ങളെക്കുറിച്ച് ഹിന്ദു കുട്ടികള്‍ക്കുള്ള വ്യവസ്ഥാപിത ധാരണ ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കുമെന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com