എല്ലാവര്‍ക്കും വൈദ്യുതിയുമായി മോദി സര്‍ക്കാര്‍; വൈദ്യുതി വില ഏകീകരിക്കും

പാവങ്ങളുടെ സ്വപ്‌നമാണ് സര്‍ക്കാരിന്റെ സ്വപ്‌നം. 2019 മാര്‍ച്ചിന് മുന്‍പായി രാജ്യത്ത എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം
എല്ലാവര്‍ക്കും വൈദ്യുതിയുമായി മോദി സര്‍ക്കാര്‍; വൈദ്യുതി വില ഏകീകരിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുത വിപ്ലവുമായി പ്രധാനമന്ത്രി എല്ലാ വീടുകളിലും വൈദ്യുതിയെത്തിച്ച് വിപ്ലകരമായ മുന്നേറ്റത്തിലൂടെ പുതിയ ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് മോദി പറഞ്ഞു. പാവങ്ങളുടെ സ്വപ്‌നമാണ് സര്‍ക്കാരിന്റെ സ്വപ്‌നം. 2019 മാര്‍ച്ചിന് മുന്‍പായി രാജ്യത്ത എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 16.320 കോടി രൂപ ചെലവ് വരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.

ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. എപിഎല്‍ കാര്‍ഡുടമകള്‍ക്ക് 500രൂപയ്ക്ക് പുതിയ വൈദ്യുത കണക്ഷനുകള്‍ നല്‍കും. ഇതിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കും. പത്തുശതമാനം സംസ്ഥാനം വഹിക്കണം. ബാക്കി തുക വായ്പയായി എടുക്കുമെന്നും സര്‍ക്കാര്‍ വ്്യക്തമാക്കി. രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യൂതികരിച്ച ശേഷമാകും വീടുകള്‍ വൈദ്യുതികരിക്കുക. ഇക്കൊല്ലം അവസാനത്തോടെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുമെന്നും മോദി പറഞ്ഞു. 

വൈദ്യുതീകരണത്തിനുള്ള അപേക്ഷ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ നല്‍കിയാല്‍ അപ്പോള്‍തന്നെ വൈദ്യുതി ലഭ്യമാക്കുന്ന സാഹചര്യം ഉണ്ടാക്കും. ഇപ്പോള്‍ രാജ്യത്ത് വൈദ്യുതി ഉത്പാദനം അധികമാണ്. കല്‍ക്കരി മേഖലയുമായി ബന്ധപ്പെട്ട ്മുന്‍ കാലങ്ങളില്‍ നിലനിന്നിരുന്ന്ത് അഴിമതി മാത്രമായിരുന്നു. എ്ന്നാല്‍ ഇന്ന് എല്ലാം സുതാര്യമാണെന്നും മോദി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com