കശ്മീരെന്നാല്‍ വെടിയൊച്ചകള്‍ മാത്രമല്ല; ടൂറിസത്തെക്കുറിച്ചുള്ള വീഡിയോ തരംഗമാകുന്നു

കശ്മീരിന്റെ ആതിഥേയത്വ മനോഭാവവും കശ്മീര്‍ താഴ്‌വയുടെ സൗന്ദര്യവും വരച്ചുകാട്ടുന്ന ആല്‍ബത്തിലെ ഏറ്റവും പ്രധാന ഘടകം അതിലെ ശക്തമായ വരികളാണ്
കശ്മീരെന്നാല്‍ വെടിയൊച്ചകള്‍ മാത്രമല്ല; ടൂറിസത്തെക്കുറിച്ചുള്ള വീഡിയോ തരംഗമാകുന്നു

ശ്രീനഗര്‍: കശ്മീര്‍ ടൂറിസത്തെക്കുറിച്ചുള്ള മ്യൂസിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പത്തുലക്ഷം പേരാണ് ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്. 

കശ്മീരിന്റെ ആതിഥേയത്വ മനോഭാവവും കശ്മീര്‍ താഴ്‌വയുടെ സൗന്ദര്യവും വരച്ചുകാട്ടുന്ന ആല്‍ബത്തിലെ ഏറ്റവും പ്രധാന ഘടകം അതിലെ ശക്തമായ വരികളാണ്. 

മുഖ്യമന്ത്രി മെഹബൂബ മുഫ്തി  ശനിയാഴ്ച ലോഞ്ച് ചെയ്ത വിഡിയോ ആല്‍ബത്തിലെ വരികള്‍ എഴുതിയിരിക്കുന്നത് കശ്മീരിലെ ഐഎഎസ് ഓഫിസര്‍ ഷാ ഫൈസലാണ്.

കശ്മീരെന്നാല്‍ തീവ്രവാദവും നിലയ്ക്കാത്ത വെടിയൊച്ചകളാണെന്നും
വ്യാപകമായി പ്രചരിക്കപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ തകര്‍ന്നുപോയ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 

1988വരെ അന്താരാഷ്ട്ര,ആഭ്യന്തര ടൂറിസ്റ്റുകളുടെ ഒഴുക്ക് തന്നെയുണ്ടായിരുന്നു കശ്മീരിലേക്ക്. അതിനുശേഷമുമുണ്ടായ സായുധ കലാപങ്ങളാണ് കശ്മീരില്‍ നിന്നും ടൂറിസ്റ്റുകളെ അകറ്റിയത്.അല്‍പ്പമൊന്ന് ശാന്തമായ കശ്മീരിലേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങിയപ്പോളേക്കും വീണ്ടും 2014ല്‍ കലാപങ്ങള്‍ ശക്തമായി. മാത്രവുമല്ല,കശ്മീര്‍ സുരക്ഷിതമല്ല എന്ന തരത്തില്‍ വ്യാപക പ്രചാരണങ്ങളും ഒരുകൂട്ടര്‍ നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com