ബിജെപി കുപ്പായം തനിക്ക് ചേരില്ലെന്ന് കമല്‍ഹാസന്‍

രജനിയുടെ നിലപാടുകള്‍ വെച്ച് നോക്കിയാല്‍ അദ്ദേഹം കാവിക്കൊടിക്ക് അനുയോജ്യനാണെന്നാണ് തോന്നുന്നത്. എന്നാല്‍ ഞാന്‍ കാര്യങ്ങള്‍ തികച്ചും യുക്തിപരമായി ചിന്തിക്കുന്ന ആളാണ്
ബിജെപി കുപ്പായം തനിക്ക് ചേരില്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ: മതവിശ്വാസം കണക്കിലെടുക്കുമ്പോള്‍ രജനീകാന്താണ് ബിജെപിക്ക് അനുയോജ്യനായ ആള്‍ എന്ന് കമല്‍ഹാസന്‍. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ നിലപാട് വ്യക്തമാക്കിയത്. രജനിയുടെ നിലപാടുകള്‍ വെച്ച് നോക്കിയാല്‍ അദ്ദേഹം കാവിക്കൊടിക്ക് അനുയോജ്യനാണെന്നാണ് തോന്നുന്നത്. എന്നാല്‍ ഞാന്‍ കാര്യങ്ങള്‍ തികച്ചും യുക്തിപരമായി ചിന്തിക്കുന്ന ആളാണ്. ഇരുവരും തമിഴ് രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടയെയാണ് കമലിന്റെ തുറന്നു പറച്ചില്‍. 

തന്റെ പോരാട്ടം അഴിമതിക്കെതിരെയാണ്. തമിഴ്‌നാട്ടിലെ രണ്ടുരാഷ്ട്രീയ കക്ഷികള്‍ക്ക് എതിരായിട്ടായിരിക്കും തന്റെ രാഷ്ട്രീയ പാര്‍ട്ടി. തമിഴ്‌നാട്ടില്‍ ഇതുവരെ അച്ചാ ദിന്‍ വന്നിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി തനിക്കറിയില്ലെന്നും കമല്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നും കമല്‍ പറഞ്ഞു.

താന്‍ ജാതി വ്യവസ്ഥയ്ക്ക് എതിരാണ്. എന്നാല്‍ ഞാനൊരു കമ്യൂണിസ്റ്റ് അല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ചിലരെ ഞാന്‍ ആരാധിക്കുന്നുണ്ട്. എന്റെ ഹീറോകളില്‍ ചിലര്‍ കമ്യൂണിസ്റ്റുകാരാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യസ്‌നേഹം ആരംഭിക്കേണ്ടത് സ്വന്തം വീട്ടില്‍ നിന്നും സ്വന്തം നാട്ടില്‍ നിന്നുമാണ്. ഇന്ത്യയില്‍ വടക്കും തെക്കും തമ്മില്‍ പ്രകടമായ വേര്‍തിരിവാണ് ഉള്ളത്. ഡല്‍ഹിക്ക് തമിഴനെയും തമിഴന് ഡല്‍ഹിക്കാരനെയും മനസിലാകണമെന്നില്ല. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്നും ഒരു ദേശീയ പാര്‍ട്ടി ഉണ്ടാകാത്തത്. 

തന്റെ അടുത്ത സുഹൃത്താണ് രജനി. അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുണ്ട്. രാഷ്ട്രീയ പ്രവേശനം അദ്ദേഹത്തെ അറിയിച്ചിരുന്നു. രജനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെകുറിച്ച് കൂടുതല്‍ ആലോചിച്ചിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മോശമായ അവസ്ഥയിലാണ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. ഇതാണോ നല്ല സമയമെന്ന് ചോദിച്ചാല്‍ അങ്ങനെയല്ലെന്നാണ് മറുപടിയെന്നും കമല്‍ പറഞ്ഞു.

ആംആദ്മിയുമായി കൂട്ട് ചേര്‍ന്നായിരിക്കില്ല രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുക. അവരില്‍ നിന്നും നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളും. കെജ് രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് അങ്ങോട്ട് പോയതായിരുന്നില്ലെന്നും അദ്ദേഹം ഇങ്ങോട്ട് വന്ന് കാണുകയാണെന്നുമായിരുന്നു കമലിന്റെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com