സാമ്പത്തിക മാന്ദ്യം തുറന്ന് സമ്മതിച്ച് നരേന്ദ്രമോദി;  മാന്ദ്യം പരിഹരിക്കാന്‍ അഞ്ചംഗ ഉപദേശക സമിതി

മൂന്ന് വര്‍ഷം നില സുസ്ഥിരമായിരുന്നു -  മൂന്ന്‌ മാസമയി രാജ്യത്ത് സാമ്പത്തിക മാന്ദ്യം - ദോക് ലാം സംഘര്‍ഷം പരിഹരിക്കാനായത് അഭിമാനകരമായ നേട്ടം -  കേരളത്തിലെ രാഷ്ട്രീയ ആക്രമങ്ങള്‍ക്കെതിരെ ധീരമായി പോരാടണം  
സാമ്പത്തിക മാന്ദ്യം തുറന്ന് സമ്മതിച്ച് നരേന്ദ്രമോദി;  മാന്ദ്യം പരിഹരിക്കാന്‍ അഞ്ചംഗ ഉപദേശക സമിതി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് വര്‍ഷം നില സുസ്ഥിരമായിരുന്നു. കഴിഞ്ഞ മൂന്ന മാസമയി രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നും മോദി പറഞ്ഞു. സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനായി അഞ്ചംഗ സാമ്പത്തിക ഉപദേശക സമിതിയെ രൂപീകിരച്ചു. നീതി ആയോഗ് അംഗം വിവേക് ദേവ്‌റോയ്‌ ആണ് ഉപേദശ അധ്യക്ഷനായി നിയമിച്ചിട്ടുള്ളത്. സാമ്പത്തിക മാന്ദ്യം മറികടക്കാനായി നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മോദി പറഞ്ഞു

 അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തനിക്കുള്ളത്. അഴിമതിക്കാരാരും എന്റെ കൂട്ടത്തിലില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ദോക് ലാം സംഘര്‍ഷം പരിഹരിക്കാനായത് അഭിമാനകരമായ നേട്ടമായിരുന്നു.   കേരളത്തിലെ രാഷ്ട്രീയ ആക്രമങ്ങള്‍ക്കെതിരെ ബിജെപി ധീരമായി പോരാടണമെന്നും മോദി വ്യക്തമാക്കി. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കും പാവപ്പെട്ടവര്‍ക്കുമായുള്ള സര്‍ക്കാരിന്റെ മാര്‍ഗരേഖ സൗഭാഗ്യയോജന പ്രഖ്യാപനം  അല്‍പസമയത്തിനകം ഉണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com