ആവശ്യമെങ്കില്‍ ബിജെപിയുമായി കൈകോര്‍ക്കാം: നിലപാടിലുറയ്ക്കാതെ കമല്‍ഹാസന്‍

ആവശ്യമെങ്കില്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി നടന്‍ കമല്‍ ഹാസന്‍.
ആവശ്യമെങ്കില്‍ ബിജെപിയുമായി കൈകോര്‍ക്കാം: നിലപാടിലുറയ്ക്കാതെ കമല്‍ഹാസന്‍

ചെന്നൈ: ആവശ്യമെങ്കില്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി നടന്‍ കമല്‍ ഹാസന്‍. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ഇല്ലെന്നും, ആവശ്യമെങ്കില്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ബിജെപിയില്‍ പ്രവര്‍ത്തിക്കുമെന്നുമാണ് കമലഹാസന്‍ പറഞ്ഞത്.

തന്റെ പ്രത്യയ ശാസ്ത്രം ബിജെപിയുടേതുമായി ഒത്തുപോകുമോയെന്നറിയില്ലെന്നും, എന്നാല്‍ ആവശ്യമെങ്കില്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ബിജെപിയുമായി പ്രവര്‍ത്തിക്കാം. രാജ്യത്തിന്റെ ക്ഷേമത്തിനും, ഭരണ നിര്‍വഹണത്തിനും ആദര്‍ശങ്ങള്‍ തടസ്സമാകില്ലെങ്കില്‍ വരാനിരിക്കുന്ന തന്റെ പാര്‍ട്ടിയും, ബിജെപിയും തമ്മില്‍ സഹകരിക്കാമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ നിരീശ്വരവാദിയാണ്, അതിനാല്‍ ബിജെപിക്ക് ചേര്‍ന്ന ആളല്ലെന്ന് കമല്‍ കഴിഞ്ഞ ദിവസം ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.  അതിന് തൊട്ടുപുറകെയാണ് നിലപാട് വീണ്ടും തിരുത്തിയിരിക്കുന്നത്. 

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കുറച്ച് നാളായി തമിഴ്‌നാട്ടില്‍ അഭ്യൂഹങ്ങള്‍ അരങ്ങേറുകയായിരുന്നു. ഇതിനിടെ നടന്‍ വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ നേതാക്കളുമായി കൂട്ടികാഴ്ചകളും നടത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com