കര്‍ണാടകയില്‍ ദുര്‍മന്ത്രവാദം നിയമവിരുദ്ധമാക്കുന്നു

അടുത്ത നിയമസഭാ സമ്മേളനത്തിന് ബില്ലിന് അംഗീകാരം നല്‍കാനുള്ള അനുമതി ക്യാബിനറ്റ് നല്‍കി.
കര്‍ണാടകയില്‍ ദുര്‍മന്ത്രവാദം നിയമവിരുദ്ധമാക്കുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ ദുര്‍മന്ത്രവാദം നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള ബില്ല് പാസാക്കാനൊരുങ്ങി സര്‍ക്കാര്‍. അടുത്ത നിയമസഭാ സമ്മേളനത്തിന് ബില്ലിന് അംഗീകാരം നല്‍കാനുള്ള അനുമതി ക്യാബിനറ്റ് നല്‍കി. മന്ത്രവാദം മൂലം മരണം സംഭവിച്ചാല്‍ മന്ത്രവാദിക്കെതിരെ കൊലക്കുറ്റം ചുമത്താനുള്ള നിയമഭേദഗതിയും സര്‍ക്കാര്‍ ബില്ലില്‍ ഉള്‍പ്പെടുത്തും.

കര്‍ണ്ണാടയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ശക്തമായ രീതിയില്‍ ദുരാചാരങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നത്. ഇതോടൊപ്പം കര്‍ണ്ണാടകയില്‍ നിലവിലുള്ള മഡെ സ്‌നാന എന്ന പ്രാകൃത ചടങ്ങും നിര്‍ത്തലാക്കും. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചതിനുശേഷം കീഴ് ജാതിക്കാര്‍ അതേ ഇലയില്‍ ഉരുളുന്ന ആചാരമാണ് മഡെ സ്‌നാന്‍.

ദക്ഷിണ കര്‍ണ്ണാടകത്തില്‍ സ്ഥിതി ചെയ്യുന്ന കുക്കി സുബ്രമണ്യ ക്ഷേത്രത്തിലാണ് മഡെ സ്‌നാന നിലനില്‍ക്കുന്നത്. സുപ്രിം കോടതി ഈ ആചാരത്തെ നിരോധിച്ചിരുന്നവെങ്കിലും പല ഭാഗത്തുനിന്നും ശക്തമായ പ്രധിഷേധങ്ങളാണ് ഇതിനെതിരെ ഉണ്ടായിരുന്നത്. 

അതേസമയം ജ്യോതിഷം, സംഖ്യാ ജ്യോതി ശാസ്ത്രം, വാസ്തു വിദ്യ എന്നിവയെ ഇതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2013 ല്‍ ദുരാചാരങ്ങളും, മനുഷ്യത്വ പരമല്ലാത്തതും, അന്ധവിശ്വാസങ്ങളും ഉള്ള പ്രവൃത്തികള്‍ തടയുന്നതിന് ബില്ല് അവതരിപ്പിച്ചിരുന്നു. ഇതില്‍ നിന്നും അന്ധവിശ്വാസങ്ങളെ എന്നത് ഒഴിവാക്കി കര്‍ണ്ണാടക പ്രിവെന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമണ്‍ ഈവിള്‍ പ്രാക്റ്റീസ് എന്ന് മാറ്റിയാണ് ഇപ്പോള്‍ വീണ്ടും ബില്ല് അവതരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com