മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മഖന്‍ ലാല്‍ ഫോത്തേദാര്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മഖന്‍ ലാല്‍ ഫോത്തേദാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മഖന്‍ ലാല്‍ ഫോത്തേദാര്‍ അന്തരിച്ചു. ഇന്ദിരാ ഗാന്ധിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാണിക്യന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

1980 മുതല്‍ 84 വരെ ഇന്ദിരാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും കേന്ദ്രമന്ത്രിസഭയില്‍ ചേരുന്നതിന് മുമ്പ് രാജീവ് ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

രാജ്യസഭ എംപിയായും ജമ്മു കാശ്മീര്‍ മന്ത്രിസഭയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദി ചിനാര്‍ ലീവ്‌സ് എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com