യശ്വന്ത് സിന്‍ഹയ്ക്ക് ജെയ്റ്റ്‌ലിയുടെ മറുപടി; വിമര്‍ശിക്കുന്നവര്‍ക്ക് രാഷ്ട്രീയ അജണ്ട

സുതാര്യതയ്ക്കും ധനകാര്യ അച്ചടക്കത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന - രാജ്യത്ത് ശക്തമായ തീരുമാനമെടുക്കാനുള്ള ശക്തമായ നേതൃത്വം ഉണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
യശ്വന്ത് സിന്‍ഹയ്ക്ക് ജെയ്റ്റ്‌ലിയുടെ മറുപടി; വിമര്‍ശിക്കുന്നവര്‍ക്ക് രാഷ്ട്രീയ അജണ്ട

ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലിനെ ന്യായികരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും വിമര്‍ശിക്കുന്നവര്‍ക്ക് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തെ നികുതി ശൃംഖല വര്‍ധിപ്പിക്കാനായാതായും കള്ളപ്പണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞതായും ജെയ്റ്റ്്‌ലി അഭിപ്രായപ്പെട്ടു. 

രാജ്യത്ത് ശക്തമായ തീരുമാനമെടുക്കാനുള്ള ശക്തമായ നേതൃത്വം ഉണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സുതാര്യതയ്ക്കും ധനകാര്യ അച്ചടക്കത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയതെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. സമ്പദ് രംഗത്ത് വെല്ലുവിളികള്‍ ഉണ്ട്. നോട്ട് അസാധുവാക്കലില്‍ താരതമ്യേനെ സുഗമമായി മുന്നോട്ട് പോയത് ഇന്ത്യയാണ്. വളര്‍ച്ചാ നിരക്കിലെ ഇടിവ് ഹൃസ്വകാല പ്രതിഭാസം മാത്രമാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. 

മോദി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും യുപിഎസര്‍ക്കാരുമായി മോദി സര്‍ക്കാരിനെ താരതമ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നം സര്‍ക്കാര്‍ നയങ്ങള്‍ ധാരാളം മേഖലകളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു എല്ലാവരുടെയും ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് ജിഎസ്ടി നടപ്പിലാക്കിയത്. കോണ്‍ഗ്രസ് ഇതിനെ എതിര്‍ത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ അനുകൂലമായ നിലപാടുകളാണ് ഉണ്ടായതെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. 

ചിലര്‍ ഭരണകാലത്തെ വീഴ്ചകള്‍ മറച്ചുവെക്കുന്നതിനായാണ് രംഗപ്രവേശം നടത്തുന്നത്. ചിദംബരത്തിനും യശ്വന്ത് സിന്‍ഹയ്ക്കും ഇടയില്‍ ഇപ്പോള്‍ ആശ്ചര്യകരമായ കൂ്ട്ടുകെട്ടാണ് നിലനില്‍ക്കുന്നത്. 80 വയസായ തൊഴിലന്വേഷകന്റെ റോളാണ് യശ്വന്ത് സിന്‍ഹയ്‌ക്കെന്നും ജെയ്റ്റ്്‌ലി പരിഹസിച്ചു.

സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തംഎന്‍ഡിഎ സര്‍ക്കാരിനാണെന്നായിരുന്നു യശ്വന്ത് സിന്‍ഹ പറഞ്ഞത്. ഇക്കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടത്. മാന്ദ്യം പരിഹരിക്കാന്‍ എന്‍ഡിഎയ്ക്ക് ആവശ്യത്തിന് സമയം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സാമ്പത്തിക രംഗം മോശമായിരുന്ന അവസ്ഥയില്‍ നോട്ട് അസാധുവാക്കല്‍ പോലുള്ളവ നടപ്പിലാക്കാന്‍ പാടില്ലായിരുന്നു. അതിന്റെ കൂടെ ജിഎസ്ടി കൂടി നടപ്പിലാക്കിയതോടെ പ്രശ്‌നം ഗുരുതരമായി യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. താന്‍ ജിഎസ്ടിയെ പിന്തുണയ്ക്കുന്നയാളാണ്. ജൂലൈയില്‍ ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയെന്നാണ് തനിക്ക് പറയാനുള്ളതെന്നും യശ്വന്ത് സിന്‍ഹയുടെ പ്രതികരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com