റയാന്‍ സ്‌കൂള്‍ കൊലപാതകം: സ്‌കൂള്‍ ഉടമകളെ ഒക്ടോബര്‍ ഏഴുവരെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ഉടമകളെ അറസ്റ്റ് ചെയ്യുന്നത് താത്ക്കാലികമായി വിലക്കി കൊണ്ട് ഉത്തരവിറക്കിയത്.
റയാന്‍ സ്‌കൂള്‍ കൊലപാതകം: സ്‌കൂള്‍ ഉടമകളെ ഒക്ടോബര്‍ ഏഴുവരെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി

ചണ്ഡീഗഡ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ശുചിമുറിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം നേരിടുന്ന റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉടമകളെ അറസ്റ്റ് ചെയ്യുന്നതിന് താത്കാലികമായ കോടതി വിലക്ക്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ഉടമകളെ അറസ്റ്റ് ചെയ്യുന്നത് താത്ക്കാലികമായി വിലക്കി കൊണ്ട് ഉത്തരവിറക്കിയത്.

ഒക്ടോബര്‍ ഏഴുവരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ നിര്‍ദേശം. സെപ്റ്റംബര്‍ എട്ടിനാണ് രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായ പ്രദ്യുമ്‌നന്‍ ഠാക്കൂറിനെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ അഗസ്റ്റിന്‍ പിന്റോ, മാനേജിങ് ഡയറക്ടര്‍ ഗ്രേസ് പിന്റോ ഇവരുടെ മകന്‍ റയാന്‍ പിന്റോ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ആദ്യം ഹരിയാന പോലീസാണ് കേസ് അന്വേഷിച്ചത്. സ്‌കൂള്‍ ബസ് െ്രെഡവറെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രദ്യുമനന്റെ അച്ഛന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

സംഭവത്തില്‍ കുറ്റാരോപിതനായ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോകിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ശൗചാലയത്തില്‍ പ്രധ്യുമനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തിയും തറയില്‍ ചോരപ്പാടുകളും കണ്ടെത്തിയിരുന്നു. കൊലപാതകത്തെത്തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘം സ്‌കൂള്‍ തല്ലിത്തകര്‍ത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com