വോട്ടര്‍ പട്ടികയില്‍ നിന്നും മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നീക്കം ചെയ്തു

ലഖ്‌നൗ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ വേട്ടര്‍ പട്ടികയില്‍ നിന്നാണ് വാജ്‌പേയുടെ പേര് നീക്കം ചെയ്തത് - അഞ്ച് തവണ ലഖ്‌നൗ പാര്‍ലമെന്റ്‌ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു
വോട്ടര്‍ പട്ടികയില്‍ നിന്നും മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നീക്കം ചെയ്തു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തു. ലഖ് നൗ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ വേട്ടര്‍ പട്ടികയില്‍ നിന്നാണ് വാജ്‌പേയുടെ പേര് നീക്കം ചെയ്തതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറ് മാസമായി ഒരാള്‍ സ്ഥിരമേല്‍വിലാസത്തില്‍ താമസിക്കുന്നില്ലെങ്കില്‍ അയാളുടെ പേര് നീക്കം ചെയ്യണമെന്നാണ് നിയമമെന്നാണ് ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ആറ് മാസമായി ഒരാള്‍ പ്രാദേശിക മേല്‍വിലാസത്തില്‍ താമസിക്കുന്നില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും അയാളുടെ പേര് നീക്കം ചെയ്യപ്പെടും. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും വാജ്‌പേയ് വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. 

93വയസായ വാജ്‌പേയ് അഞ്ച് തവണ ലഖ്‌നൗ പാര്‍ലമെന്റ്‌
മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി പൊതുരംഗത്ത് സജീവമല്ല മുന്‍ പ്രധാനമന്ത്രി വാജ്‌പേയ. ലഖ്‌നൗ മണ്ഡലത്തെ ഇപ്പോള്‍ പ്രതിനീധികരിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com