പൂനെ: മൂംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലെ ഓവര്‍ബ്രിജ്ഡിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22പേര്‍ മരിച്ചു. ഇക്കാര്യം മുംബൈ മുന്‍സിപ്പല്‍ കേര്‍പ്പറേഷന്‍ സ്്ഥിരീകരിച്ചിട്ടുണ്ട്.
നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. ഇവരെ കെ ഇ എം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്
രാവിലെ 10.45നാണ് സംഭവം. ഒരേ മൂന്ന് ട്രയിന്‍ വരികയും മഴ പെയതപ്പോള്‍ യാത്രക്കാര്‍ ഓടിക്കയറിയതാണ് അപകടകാരണമെന്നാണ് സൂചന.
ഓഫീസുകള്‍ക്ക് അവധി ദിനമല്ലാത്തതിനെ തുടര്‍ന്ന് വലിയ തിരക്കാണ് ഈ സ്റ്റേഷനുകളില്‍ അനുഭവപ്പെടുക. കൂടാതെ ഏതെങ്കിലും ട്രയിനുകള്‍ വൈകിയാലും തിരക്ക് വര്‍ധിക്കുകയും ചെയ്യും. വൈകിയ മൂന്ന് ട്രയിനുകള്‍ ഒരുമിച്ച് എത്തിയതും തിരക്ക് വര്‍ധിക്കാന്‍ ഇടയായി. രണ്ട് റെയില്‍വെ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഓവര്‍ ബ്രിഡ്ജ് വളരെ ഇടുങ്ങിയതാണ് അപകടത്തിന് പ്രധാനകാരണം. ഓവര്‍ ബ്രിഡ്ജ് വീതി കൂട്ടണമെന്നാവശ്യപ്പെട്ട് നിരവധി പരാതി റെയില്‍വെ നല്‍കിയിട്ടും അവഗണ തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ