അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി; തമിഴ്‌നാട്ടില്‍ ബന്‍വാരിലാല്‍ പുരോഹിത്
Published: 30th September 2017 11:00 AM |
Last Updated: 30th September 2017 11:02 AM | A+A A- |

ന്യൂഡല്‍ഹി: തമിഴ്‌നാട് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ബന്‍വാരിലാല്‍ പുരോഹിതാണ് തമിഴ്‌നാട് ഗവര്‍ണറായി ചുമതലയേല്‍ക്കുക.
രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. തമിഴ്‌നാടിന് പുറമെ അരുണാചല്‍ പ്രദേശ്, ബിഹാര്‍, അസം, മേഘാലയ എന്നിവിടങ്ങളിലും പുതിയ ഗവര്‍ണര്‍മാര്‍ ചുമതലയേല്‍ക്കും.
അസം ഗവര്‍ണറായിരുന്നു ബന്‍വാരിലാല്‍ പുരോഹിത്. വിദ്യാസാഗര്‍ റാവുവായിരുന്നു തമിഴ്‌നാടിന്റെ ഗവര്‍ണര്‍ പദവി കൂടി വഹിച്ചിരുന്നത്. ബി.ഡി.മിശ്ര- അരുണാചല്‍ പ്രദേശ്, സത്യ പല്‍ മാലിക്-ബിഹാര്‍, ജഗ്ദിഷ് മുക്തി-അസം, ഗംഗ പ്രസാദ്-മേഘാലയ എന്നിങ്ങനെയാണ് പുതിയ നിയമനം.