എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷന്‍ ദുരന്തം: മൃതദേഹങ്ങളില്‍ ചാപ്പകുത്തി ആശുപത്രി അധികൃതരുടെ അവഹേളനം

ദുരന്തത്തില്‍ പെട്ട് മരിച്ച ഓരോരുത്തരുടെയും നെറ്റിയില്‍ ഒന്ന് മുതലുള്ള അക്കങ്ങള്‍ ചാപ്പകുത്തുകയാണ് ചെയ്തത്.
എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷന്‍ ദുരന്തം: മൃതദേഹങ്ങളില്‍ ചാപ്പകുത്തി ആശുപത്രി അധികൃതരുടെ അവഹേളനം

മുംബൈ: എല്‍ഫിന്‍സ്റ്റണ്‍ റോഡ് റെയില്‍വേസ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങളെ അവഹേളിച്ച് കെഇഎം ആശുപത്രി. ദുരന്തത്തില്‍ പെട്ട് മരിച്ച ഓരോരുത്തരുടെയും നെറ്റിയില്‍ ഒന്ന് മുതലുള്ള അക്കങ്ങള്‍ ചാപ്പകുത്തുകയാണ് ചെയ്തത്. കൂടാതെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചതും വലിയ വിവാദത്തിന് ഇടയായിട്ടുണ്ട്. 

ദുരന്തത്തില്‍ മരിച്ചവരുടെ നെറ്റിയില്‍ മഷി കൊണ്ടെഴുതിയത് മൃതദേഹങ്ങളെ എളുപ്പം തിരിച്ചറിയാനാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 'തങ്ങള്‍ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ആളുകളെ എളുപ്പം തിരിച്ചറിയാനും ആശയക്കുഴപ്പം ഇല്ലാതാക്കാനും സ്വീകരിച്ച ശാസ്ത്രീയ രീതിയാണിതെന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മരിച്ച 23 ആളുകളുടെയും മൃതദേഹങ്ങള്‍ നോക്കി തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് പ്രയാസമുണ്ടാകും. ഇതൊഴിവാക്കാനാണ് മരിച്ചവരുടെ ചിത്രങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചതെന്നും അധികൃതര്‍ പറഞ്ഞു. 

മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്‌റ്റേഷനിലെ ഇടുങ്ങിയ നടപ്പാതയില്‍ തിക്കിലും തിരക്കിലും പെട്ട് 23 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്റ്റേഷനിലെ മേല്‍പ്പാലത്തിലാണ് സംഭവമുണ്ടായത്. പെട്ടെന്നുണ്ടായ ശക്തമായ മഴയെത്തുടര്‍ന്നാണ് അനിയന്ത്രിതമായ തെരക്കുണ്ടാകാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com