കര്‍ണാടകയില്‍ ബിജെപിക്ക് ഭീഷണിയുമായി ശിവസേനയും; ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ഒറ്റയ്ക്ക് മത്സരിക്കും

55 സീറ്റുകളില്‍ വരെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ  മത്സരിപ്പിക്കുമെന്ന് ശിവസേന അറിയിച്ചു
കര്‍ണാടകയില്‍ ബിജെപിക്ക് ഭീഷണിയുമായി ശിവസേനയും; ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ഒറ്റയ്ക്ക് മത്സരിക്കും

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ശിവസേനയും മത്സരരംഗത്ത്. 55 സീറ്റുകളില്‍ വരെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ  മത്സരിപ്പിക്കുമെന്ന് ശിവസേന അറിയിച്ചു. ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് മത്സരരംഗത്ത് ഇറങ്ങുന്നത് ബിജെപിക്ക് വെല്ലുവിളിയാകും.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് ശിവസേനയുടെ തീരുമാനം. ഇതിന് പിന്നാലെ കര്‍ണാടകയിലും മത്സരരംഗത്ത് ശക്തമായ സാന്നിധ്യമാകാനുളള ശിവസേനയുടെ നീക്കം ബിജെപിക്ക് വെല്ലുവിളിയാകും. അതേസമയം മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ മഹാരാഷ്ട്ര അക്കികരണ്‍ സമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ലെന്നും ശിവസേന വക്താവ് സഞ്ജയ് റൗട്ട് വ്യക്തമാക്കി. മറാത്ത സംസാരിക്കുന്ന വലിയ ജനവിഭാഗം അധിവസിക്കുന്ന ബെല്‍ഗാം മേഖലയെ മഹാരാഷ്ട്രയുടെ ഭാഗമാക്കണമെന്ന പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് മഹാരാഷ്ട്ര അക്കികരണ്‍ സമിതിയാണ്. ഈ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സമിതി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണി സൃഷ്ടിക്കേണ്ടതില്ലെന്ന നിലപാടിലാണ് ശിവസേന.

മെയ് 12 നാണ് 224 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15നാണ് വോട്ടെണ്ണല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com