കശ്മീരിൽ മൂന്നിടത്ത് വെടിവെയ്പ്പ് ; എട്ടു ഭീകരരെ സൈന്യം വധിച്ചു

ഷോപിയാനിൽ ഏഴ് ഭീകരരെയും അനന്ത്നാഗ് ജില്ലയിൽ ഒരു ഭീകരനെയുമാണ് വധിച്ചത്. 
കശ്മീരിൽ മൂന്നിടത്ത് വെടിവെയ്പ്പ് ; എട്ടു ഭീകരരെ സൈന്യം വധിച്ചു


ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാനിലും അനന്ത്നാഗിലുമുണ്ടായ മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഏട്ടു ഭീകരരെ വധിച്ചു.  ഷോപിയാനിൽ ഏഴ് ഭീകരരെയും അനന്ത്നാഗ് ജില്ലയിൽ ഒരു ഭീകരനെയുമാണ് വധിച്ചത്.  ഏറ്റുമുട്ടലുകളിൽ രണ്ട് സൈനികർക്കു പരുക്കേറ്റു. അനന്ത്നാഗിൽ നിന്നും ഒരു ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

അനന്ത്നാഗിലെ ദിയൽഗാം മേഖലയിൽ ഞായറാ​ഴ്​ച പുലർച്ചെയാണ്​ ഏറ്റുമുട്ടൽ ഉണ്ടായത്​. ഇവിടെ സൈന്യം ഒരു ഭീകരനെ വധിക്കുകയും, ഒരു ഭീകരനെ ജീവനോടെ പിടികൂടുകയുമായിരുന്നു. ഹിസ്ബുൾ മുജാഹിദീൻ ഭീകരരാണ് ഇവരെന്നാണ് സൂചന. സ്ഥലത്തുനിന്നും ആയുധങ്ങളും പിടിച്ചെടുത്തു. മേഖലയിൽ തീവ്രവാദ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്. 

ബാനിഹാൽ- ശ്രീനഗർ റെയിൽ സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തെക്കൻ കാശ്മീരിലെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങളും തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ദക്ഷിണ കശ്മീരിൽ തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാർ കൊല്ലപ്പെട്ടിരുന്നു.

ഷോപ്പിയാനിലെ ഡ്രാഗഡില്‍ തിരച്ചിലിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലില്‍ ഏഴു ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവിടെ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരുപ്പുണ്ടോ എന്നറിയാന്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്. ഷോപ്പിയാനിലെ കച്ച്ദൂരയിലാണ് മറ്റൊരു ഏറ്റുമുട്ടലുണ്ടായത്. ഇവിടെ സൈനിക നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com