ചോദ്യപേപ്പർ ചോർന്നത് ഡൽഹിയിൽ നിന്ന്; അധ്യാപകരടക്കം മൂന്ന് പേർ പിടിയിൽ

ചോദ്യപേപ്പർ ചോർന്നത് ഡൽഹിയിൽ നിന്ന്; അധ്യാപകരടക്കം മൂന്ന് പേർ പിടിയിൽ

ന്യൂഡൽഹി: സി.ബി.എസ്​.ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട മൂന്ന്​ പേർ കൂടി അറസ്​റ്റിലായി. ഡൽഹി പൊലീസാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തത്​. രണ്ട്​ അധ്യാപകരും ഒരു കോച്ചിങ്​ സെന്റർ ഉടമയുമാണ്​ അറസ്​റ്റിലായത്​. രാവിലെ 9.45ന്​ ചോദ്യപേപ്പർ 9.00 മണിക്ക്​ തന്നെ തുറന്ന്​ വാട്​സ്​ ആപ്​ വഴി അധ്യാപകർ കോച്ചിങ്​ സെന്റർ ഉടമക്ക്​ കൈമാറുകയായിരുന്നു.

ഡൽഹിയിലെ സ്വകാര്യ സ്​കൂളിലെ അധ്യാപകരമായ ​ഋഷഭ്​, രോഹിത്​ എന്നിവരാണ്​ അറസ്​റ്റിലായത്​. ​കോച്ചിങ്​ ​​സെന്ററിലെ ട്യൂട്ടറായ​ തൗകീറാണ്​ അറസ്​റ്റിലായ മൂന്നാമൻ. പരീക്ഷാദിവസം രാവിലെ ഒമ്പത്​ മണിക്ക്​ ചോദ്യപേപ്പർ ചോർത്തിയെന്ന്​ ഇവർ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്​. അറസ്​റ്റ്​ വിവരം സ്​പെഷ്യൽ കമീഷണർ ആർ.പി ഉപാധ്യായ്​, ജോയിൻറ്​ കമീഷണർ അലോക്​ കുമാർ എന്നിവർ സ്ഥിരീകരിച്ചിട്ടുണ്ട്

അറസ്​റ്റിലായവരെ ഞായറാഴ്​ച തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ്​ വിവരം. നേരത്തെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട്​ ആറ്​ അധ്യാപകരെയും ഒരു സ്​കൂൾ പ്രിൻസിപ്പലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്​തിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട്​ ഝാർഖണ്ഡിൽ മൂന്ന്​ പേരെ ​പൊലീസ്​ നേരത്തെ അറസ്​റ്റ്​ ചെയ്​തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com