പൊലീസ് സ്‌റ്റേഷന്‍ ടെറസ്സില്‍ വിദേശ കമിതാക്കളുടെ "സംഗമം" ; 'സെക്‌സ് വീഡിയോ' സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ( വീഡിയോ )

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2018 10:44 AM  |  

Last Updated: 01st April 2018 10:49 AM  |   A+A-   |  

 

ഉദയ്പൂര്‍ : പൊലീസ് സ്റ്റേഷന്‍ ടെറസ്സില്‍ കമിതാക്കളുടെ സ്‌നേഹപ്രകടന ദൃശ്യങ്ങള്‍ പുറത്ത്. ഉദയ്പൂരിലെ ഘാണ്ടഗാര്‍ പൊലീസ് സ്റ്റേഷന് മുകളിലാണ് സംഭവം. സ്റ്റേഷന് മുകളിലെ ടെറസ്സില്‍ വിദേശികളായ കമിതാക്കളാണ് സൈ്വര്യമായി സംഗമിച്ചത്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  

പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിന് എതിര്‍വശത്തു നിന്നുള്ള കെട്ടിടത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ കമിതാക്കള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

ഇവര്‍ എങ്ങനെ സ്റ്റേഷന് മുകളിലെ ടെറസിലെത്തി എന്നതും ദുരൂഹമാണ്. സ്റ്റേഷന് അകത്തുകൂടി മാത്രമേ ടെറസ്സിലേക്ക് വഴിയുള്ളൂ. എപ്പോഴും പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരിക്കെ, ഇവരുടെ ആരുടെയും കണ്ണില്‍പ്പെടാതെ ഇവര്‍ എങ്ങനെ ടെറസ്സിലെത്തി എന്നത് പൊലീസിനെയും കുഴക്കുന്നു. 

പൊലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും, ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നുമാണ് ഉദയ്പൂര്‍ എസ് പി രാജേന്ദ്ര പ്രസാദ് ഗോയലിന്റെ പ്രതികരണം.