ബീഹാറില്‍ വര്‍ഗീയ ലഹളയ്ക്ക് ശ്രമം; ബിജെപി കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

ബീഹാറിലെ വര്‍ഗീയ സംര്‍ഷങ്ങളില്‍ കേന്ദ്ര മന്ത്രി അശ്വിനി ചൗബെയുടെ മകന്‍ അരജിത് ശശ്‌വതിനെ പൊലീസ് അറസ്റ്റ് ചെയു.രാമനവമി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു വര്‍ഗീയ ലഹളയ്ക്ക് ശ്രമിച്ചത്
ബീഹാറില്‍ വര്‍ഗീയ ലഹളയ്ക്ക് ശ്രമം; ബിജെപി കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍


പറ്റ്‌ന: ബീഹാറിലെ വര്‍ഗീയ സംര്‍ഷങ്ങളില്‍ കേന്ദ്ര മന്ത്രി അശ്വിനി ചൗബെയുടെ മകന്‍ അരജിത് ശശ്‌വതിനെ പൊലീസ് അറസ്റ്റ് ചെയു.രാമനവമി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു വര്‍ഗീയ ലഹളയ്ക്ക് ശ്രമിച്ചത്. ഭഗല്‍പൂരില്‍ സാമൂദായിക കലാപത്തിന് നേതൃത്വം നല്‍കിയതിന് അരജിതിന്  കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രകടനം നടത്തുകയും സാമുദായിക വികാരം വൃണപ്പെടുത്തി ആക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്‌തെന്ന കുറ്റത്തിനാണ് കേന്ദ്രമന്ത്രി അശ്വിനി ചൗബെയുടെ മകന്‍ അരിജിത് ശാശ്വതിന് ജാമ്യം നിഷേധിച്ചത്. ഇരുഭാഗത്തിന്റെയും ഭാഗം കേട്ടതിന് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അരിജിതിന് ഭഗല്‍പൂര്‍ ജില്ലാ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ബിഹാറിലെ ബിജെപിയുടെ നേതാവ് കൂടിയായ ശാശ്വത് ഭഗല്‍പൂരിലെ തെരുവുകളില്‍ ആയുധവുമായി ആക്രമത്തിന് നേതൃത്വം നല്‍കിയെന്നാണ് കേസ്. സംഭവത്തില്‍ പോലീസ് കേസെടുത്തപ്പോള്‍ ശാശ്വത് കോടതിയില്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസ് ഡയറി പഠിച്ച കോടതി അക്രമത്തില്‍ ശാശ്വതിന്റെ പങ്ക് ഉറപ്പിച്ചു കൊണ്ടാണ് ജാമ്യം നിഷേധിച്ചത്. ഇതിന് പുറമേ ശാശ്വതിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

അതേസമയം പോലീസിന്റെ കേസ് ഫയല്‍ വെറും ചവറാണെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബെ ആരോപിച്ചു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ശാശ്വതിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.പ്രദേശത്ത് ശക്തമായ പാര്‍ട്ടി ഗുണ്ടാ പിന്തുണയുള്ള നേതാവ് കൂടിയാണ് ശാശ്വത്. 

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com