കാവേരി തര്‍ക്കം:കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ എംപി രാജിവെച്ചു

കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ എംപി രാജിവെച്ചു.
കാവേരി തര്‍ക്കം:കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ എംപി രാജിവെച്ചു

ന്യൂഡല്‍ഹി: കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ എംപി രാജിവെച്ചു.രാജ്യസഭ എംപിയായ മുത്തുക്കറുപ്പനാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാടിന്റെ ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ തുടര്‍ച്ചയായി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെ ഏപ്രില്‍ അഞ്ചിന് തമിഴ്‌നാട്ടില്‍ ബന്ദിന് ആഹ്വാനം ചെയ്തു.ആറു ആഴ്ചക്കുളളില്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഡിഎംകെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ഏപ്രില്‍ 11ന് സംസ്ഥാനം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുമെന്നും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com