കര്‍ണിസേന പ്രവര്‍ത്തകനും ഭീംസേന പ്രവര്‍ത്തകനും ഒരാള്‍ തന്നെയോ?; ട്വിറ്ററില്‍ ചര്‍ച്ച 

പത്മാവത് സിനിമ പ്രദര്‍ശനത്തിനെതിരെ പ്രക്ഷോഭരംഗത്തുണ്ടായിരുന്ന കര്‍ണി സേന പ്രവര്‍ത്തകന്‍ ഭീം സേന പ്രവര്‍ത്തകനായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 
കര്‍ണിസേന പ്രവര്‍ത്തകനും ഭീംസേന പ്രവര്‍ത്തകനും ഒരാള്‍ തന്നെയോ?; ട്വിറ്ററില്‍ ചര്‍ച്ച 

ന്യൂഡല്‍ഹി: പത്മാവത് സിനിമ പ്രദര്‍ശനത്തിനെതിരെ പ്രക്ഷോഭരംഗത്തുണ്ടായിരുന്ന കര്‍ണി സേന പ്രവര്‍ത്തകന്‍ ഭീം സേന പ്രവര്‍ത്തകനായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പട്ടികജാതി,പട്ടികവര്‍ഗങ്ങള്‍ക്ക് എതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനുളള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ദളിത് വിഭാഗങ്ങള്‍ രാജ്യവ്യാപകമായി കഴിഞ്ഞ ദിവസം ബന്ദ് ആചരിച്ചിരുന്നു. ഇതില്‍ കര്‍ണിസേന പ്രവര്‍ത്തകന്‍ വേഷം മാറി ഭീം സേന പ്രവര്‍ത്തകനായി പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പത്മാവത് പ്രക്ഷോഭ കാലത്ത് കര്‍ണിസേന പ്രവര്‍ത്തകനായി നില്‍ക്കുന്ന ദൃശ്യവും പുതിയ വേഷവും താരതമ്യം ചെയ്ത് ട്വിറ്ററിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പത്മാവത് സിനിമ രാജസ്ഥാനിലെ സവര്‍ണ ജാതിവിഭാഗമായ രജപുത്രരുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന്  ആരോപിച്ചാണ്, ഇവരെ പ്രതിനിധാനം ചെയ്യുന്ന കര്‍ണി സേന പ്രക്ഷോഭത്തിനിറങ്ങിയത്. 

 നെറ്റിയില്‍ കാവിതുണി ചുറ്റി കൈയില്‍ വാളുമേന്തി നില്‍ക്കുന്ന കര്‍ണിസേന പ്രവര്‍ത്തകന്‍ തന്നെ നീല തുണി നെറ്റിയില്‍ ചുറ്റി ഭീം സേന പ്രവര്‍ത്തകനായി നില്‍ക്കുന്ന ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യം കണ്ട് ഞെട്ടിയവര്‍ വൃത്യസ്ത അഭിപ്രായമാണ് രേഖപ്പെടുത്തിയത്.  ചിലര്‍ ഈ ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്യുമ്പോള്‍, മറ്റുളളവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാപിത താല്പര്യമാണ് ഇതിലുടെ പുറത്താകുന്നതെന്ന് ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com