അധ്യാപികയുമായുള്ള സ്വവര്‍ഗാനുരാഗം എതിര്‍ത്തു; മകള്‍ അമ്മയെ തലയ്ക്കടിച്ചു കൊന്നു

വഴക്കിനിടയിലാണ് പ്രകോപിതയായ രശ്മി അമ്മയെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചത്
അധ്യാപികയുമായുള്ള സ്വവര്‍ഗാനുരാഗം എതിര്‍ത്തു; മകള്‍ അമ്മയെ തലയ്ക്കടിച്ചു കൊന്നു

ഗാസിയാബാദ്; അധ്യാപികയുമായുള്ള സ്വവര്‍ഗാനുരാഗം എതിര്‍ത്തതിന് 21 വയസുകാരി അമ്മയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവമുണ്ടായത്. അച്ഛന്റെ പരാതിയില്‍ രശ്മി റാണയേയും അധ്യാപിക നിഷ ഗൗതമയേയും പൊലീസ് അറസ്റ്റ് ചെയ്തു. 

ഇരുവരുടേയും ബന്ധത്തെ അമ്മ പുഷ്പ ദേവി ശക്തമായി എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ അമ്മയും മകളും വഴക്കിടുന്നതും പതിവായിരുന്നു. വഴക്കിനിടയിലാണ് പ്രകോപിതയായ രശ്മി അമ്മയെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചത്. ഗുരുതരമായി പരിക്കേറ്റ പുഷ്പ ദേവി പിന്നീട് മരിച്ചു. തുടര്‍ന്ന് അച്ഛന്‍ സതീഷ് കുമാര്‍ മകള്‍ക്കും അധ്യാപികയ്ക്കും എതിരേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

കഴിഞ്ഞ ദിവസം ഗാസിയാബാദ് റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് രശ്മിയും നിഷയും അറസ്റ്റിലാകുന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചു. സ്വവര്‍ഗാനുരാഗത്തെ അമ്മ ശക്തമായി എതിര്‍ത്തിരുന്നും, കൂടാതെ ഇതിന്റെ പേരില്‍ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് രശ്മി പൊലീസിനോട് പറഞ്ഞു. ഇരുവരേയും ജയിലിലേക്ക് മാറ്റിയെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com