ഫിറോസാബാദ്: ജാതിയടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിച്ച് സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ സവര്‍ണരുടെ തലമൊട്ടയടിക്കല്‍ സമരം.
ഫിറോസാബാദിലാണ് സമരം നടന്നത്. ഭാരതീയ സവര്‍ണ് മഹാസഭയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമം ലഘൂകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ദളിത് സംഘടനകള്‍ ഭാരത് ബന്ദ് നടത്തിയതിന്റെ പിറ്റേദിവസമാണ് ജാതിയടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സവര്‍ണ മഹാസഭ മൊട്ടയടി സമരം നടത്തിയിരിക്കുന്നത്.
ജാതി സംവരണം എടുത്തുകളയണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ഹിന്ദു സംഘടകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടനയാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ