ഭാരത് ബന്ദില്‍ കൊല്ലപ്പെട്ടവരുടെ ജീവന് ഉത്തരവാദികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍: അമിത് ഷാ 

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പത്തുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ
ഭാരത് ബന്ദില്‍ കൊല്ലപ്പെട്ടവരുടെ ജീവന് ഉത്തരവാദികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍: അമിത് ഷാ 

ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പത്തുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും അറസ്റ്റ് രേഖപ്പെടുത്തുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ തങ്ങള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും എന്തിനാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ഒഡീഷയിലെ ഭാവനിപട്‌നയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികളെ വിമര്‍ശിച്ചത്.

'ഇന്ത്യയുടെ ഭരണഘടനയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ബി.ആര്‍ അംബേദ്കര്‍ ഭരണഘടനയില്‍ ചേര്‍ത്തിട്ടുള്ള സംവരണനയത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും ധൈര്യമില്ല. റിസര്‍വേഷന്‍ പോളിസി മാറ്റാന്‍ ബി.ജെ.പി ആരെയും അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com