മൂക്കറ്റം ബിരിയാണിയും തിന്ന് മദ്യവും കുടിച്ച് നിരാഹാരസമരം; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 

കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ നടത്തിയ ഏകദിന നിരാഹാരസമരത്തിനിടെ ബിരിയാണിയും മദ്യവും 
മൂക്കറ്റം ബിരിയാണിയും തിന്ന് മദ്യവും കുടിച്ച് നിരാഹാരസമരം; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 

വെല്ലൂര്‍: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ നടത്തിയ ഏകദിന നിരാഹാര സമരത്തിനിടെ പ്രവര്‍ത്തകര്‍ ബിരിയാണിയും മദ്യവും കഴിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു.

കഴിഞ്ഞ ദിവസം വെല്ലൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തിനിടെയായിരുന്നു അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ നിരാഹാര സമരം. രാവിലെ 8 മണിമുതല്‍ വൈകീട്ട് 5മണിവരെയായിരുന്നു ഉപവാസം.സംഭവം വിവാദമായതിന് പിന്നാലെ തങ്ങള്‍ കഴിച്ചത് ബിരിയാണി അല്ല തക്കാളി ചോറാണെന്ന് പറഞ്ഞ് ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി എടപ്പടി പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തിലുമായിരുന്നു കഴിഞ്ഞ ദിവസം നിരാഹാര സമരം. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരായി അണ്ണാ ഡി.എം.കെ നടത്തുന്ന സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com