എംപിമാരുടെ മൊബൈല്‍ ഫോണ്‍ മോഷണം പതിവാകുന്നു; കേന്ദ്രസര്‍ക്കാര്‍ രഹസ്യം ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷം

എംപിമാരുടെ മൊബൈല്‍ ഫോണ്‍ മോഷണം പതിവാകുന്നത് കേന്ദ്രസര്‍ക്കാര്‍ രഹസ്യം ചോര്‍ത്തുന്നതിന്റെ ഭാഗമമെന്ന് പ്രതിപക്ഷ എംപിമാര്‍ - ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  നോട്ടീസ് നല്‍കി
എംപിമാരുടെ മൊബൈല്‍ ഫോണ്‍ മോഷണം പതിവാകുന്നു; കേന്ദ്രസര്‍ക്കാര്‍ രഹസ്യം ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ എംഎല്‍എമാരെ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ എംപിമാര്‍. ഇതിന്റെ ഭാഗമായാണ് എംപിമാരുടെ മൊബൈല്‍ ഫോണ്‍ മോഷണം പതിവാകുന്നതെന്ന് എംപിമാര്‍ ആരോപിക്കുന്നു. ഈ വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പട്ട്  സിപിഎം എംപി എ സമ്പത്ത് ലോക്‌സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.

പ്രതിപക്ഷ എംപിമാരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ സാധനങ്ങള്‍ മോഷണം പോകുന്നത് പതിവായിരുന്നു. നേരത്തെ ഇത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നെങ്കിലും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത് ഇതാദ്യമായാണ്. സീതാറാം യച്ചൂരി, എംബി രാജേഷ്, എം സമ്പത്ത് എന്നിവരുടെ ഔദ്യോഗിക വസതികളില്‍ ഒന്നിലേറെ തവണ മോഷണശ്രമം നടന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ട്ില്ല. എംപിമാരുടെ ഫോണിലെയും ലാപ്‌ടോപ്പിലെയും വിവരങ്ങള്‍ അറിയുന്നതിനായാണ് മോഷണം നടത്തുന്നതെന്നാണ് എംപിമാരുടെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com