ശിവസേനയെ മെരുക്കാന്‍ തന്ത്രങ്ങളുമായി അമിത്ഷാ; ഉദ്ദവിനെ നാളെ കാണും

2019 ലെ ലോക്‌സഭാ തെരഞ്ഞടുപ്പും മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞടുപ്പും മുന്‍നിര്‍ത്തിയാണ്  കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍
ശിവസേനയെ മെരുക്കാന്‍ തന്ത്രങ്ങളുമായി അമിത്ഷാ; ഉദ്ദവിനെ നാളെ കാണും

ന്യൂഡല്‍ഹി: ശിവസേന എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേനാ മേധാവിയുമായി വെ്ള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. ബിജെപിയുടെ സ്ഥാപകദിനമായ ഏപ്രില്‍ 6ന് കൂടിക്കാഴ്ച നടത്തുമ്പോള്‍ വലിയ രാഷ്ട്രീയപ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

2019 ലെ ലോക്‌സഭാ തെരഞ്ഞടുപ്പും മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞടുപ്പും മുന്‍നിര്‍ത്തിയാണ്  കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് ശിവസേന പിന്തുണ നല്‍കിയിരുന്നു. ആ പിന്തുണ ലോക്‌സഭാ തെരഞ്ഞടുപ്പിലും ഉണ്ടാകണമെന്നാണ് ബിജെപിയുടെ ആഗ്രഹം. കഴിഞ്ഞ തെരഞ്ഞടുരപ്പിലെ പോലെയല്ല ബിജെപിയുടെ കാര്യങ്ങള്‍. ഹിന്ദി ബെല്‍റ്റില്‍ ബിജെപിക്കുള്ള പിന്തുണ നഷ്ടപ്പെടുന്നെന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടി മനസിലാക്കിയതിന്റെ ഭാഗമായാണ് സേനാ മേധാവിയുമായുളള കൂടിക്കാഴ്ചയെന്നും ശിവസേനയുമാള്ള തെറ്റിദ്ധാരണകള്‍ അമിത് ഷായുടെ കൂടിക്കാഴ്ചയോടെ വിരാമമാകുമെന്നും ബിജെപി നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

വെള്ളിയാഴ്ച നടക്കുന്ന പൊതുയോഗത്തില്‍ തെരഞ്ഞടുപ്പിന് തയ്യാറാകാന്‍ ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥനയുണ്ടാകും. അതിനിടെ രാജ്യസഭയില്‍ ഒഴിവ് വന്ന ഡെപ്യൂട്ടി ചെയര്‍മാന്റെ പോസ്റ്റിലേക്ക് ശിവസേനയ്ക് നല്‍കുമെന്ന വാഗ്ദാനവും അമിത് ഷാ അറിയിക്കും. വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ 120 സീറ്റുകള്‍ നല്‍കുമെന്ന വാഗ്ദാനവും ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ മോദി- അമിത്ഷാ സഖ്യത്തിനെതിരെ സമീപകാലത്ത് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിട്ടത് എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിവസേനയില്‍ നിന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com