കല്യാണം കഴിച്ചില്ല, അതുകൊണ്ട് സ്വസ്ഥതയുണ്ടന്ന് ബാബാ രാംദേവ്

കല്യാണം കഴിച്ചില്ല, അതുകൊണ്ട് സ്വസ്ഥതയുണ്ടന്ന് ബാബാ രാംദേവ്
കല്യാണം കഴിച്ചില്ല, അതുകൊണ്ട് സ്വസ്ഥതയുണ്ടന്ന് ബാബാ രാംദേവ്

പനജി: കല്യാണം കഴിക്കാത്തതാണ് തന്റെ സന്തോഷത്തിന്റെയും വിജയത്തിന്റെയും രഹസ്യമെന്ന് ബാബാ രാംദേവ്. ഗോവ ഫെസ്റ്റിലാണ് രാംദേവ് രഹസ്യം വെളിപ്പെടുത്തിയത്. 

ആളുകള്‍ സ്വന്തം കുടുംബത്തിനുവേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്ന് രാംദേവ് പറഞ്ഞു. എനിക്കു ഭാര്യയില്ല, മക്കളില്ല. എത്രമാത്രം സ്വസ്ഥതയോടെയാണ് ഞാന്‍ ജീവിക്കുന്നത്. വിവാഹം എന്നത് എളുപ്പമായ ഒരു സംഗതിയല്ല. പലരും ഇനി വിവാഹം കഴിക്കാനിരിക്കുകയാണ്. മറ്റുചിലര്‍ അതു കഴിഞ്ഞവരും. നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടായാല്‍ ജീവിതകാലം മുഴുവന്‍ അതു വഹിക്കേണ്ടിവരും. ഞാനങ്ങനെ ചെയ്തില്ല. ഞാന്‍ ബ്രാന്‍ഡുകളാണ് സൃഷ്ടിച്ചത്. എനിക്കു കുട്ടികളുണ്ടായിരുന്നെങ്കില്‍ അവര്‍ പതഞ്ജലിയില്‍ അവകാശം ചോദിച്ചേനെ. പതഞ്ജലി നിങ്ങളുടെ പിതാവിന്റേതല്ല, ഈ രാജ്യത്തിന്റേതാണെന്നു താന്‍ അവരോടു പറയേണ്ടിവന്നേനെ- രാംദേവ് പറഞ്ഞു.

പതഞ്ജലി നോണ്‍ പ്രോഫിറ്റ് ചാരിറ്റബിള്‍ ട്രസ്റ്റായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കമ്പനിയുടെ ലക്ഷ്യം ലാഭം നേടുകയല്ലെന്നും ബാബാ രാംദേവ് പറഞ്ഞു. 'ചെറുപ്പകാലം മുതലുള്ള ആഗ്രഹത്താലാണു ഈ കമ്പനി സ്ഥാപിച്ചത്. കാരണം ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ളവ നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചുകൊണ്ടുപോയി, അവരെ പാഠം പഠിപ്പിക്കണമെന്നു ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു'- രാംദേവ് പറഞ്ഞു.

ദൈവം എന്ന രക്ഷിച്ചതാണെന്ന വിശ്വാസമാണ് എനിക്കുള്ളത്. തെറ്റുകളൊന്നും ചെയ്തിട്ടില്ല. എന്‍.ഡി. തിവാരിക്കു സംഭവിച്ചതുപോലെ തന്റെ മകനാണെന്നു കാട്ടി ആരും വരികയില്ല. നിങ്ങള്‍ സന്തോഷവാനാകണമെങ്കില്‍ ഭാര്യയുടെയും കുട്ടികളുടെയും ആവശ്യമില്ല. ഞാന്‍ എപ്പോഴും ചിരിക്കുന്നു' - അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com