ചെങ്ങന്നൂര്‍ കാവി പുതപ്പിക്കാന്‍ ത്രിപുര മുഖ്യമന്ത്രി എത്തുന്നു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ ബിജെപി പ്രചാരണത്തിനായി ബിപ്ലവ് കുമാര്‍ ദേബ് എത്തും- രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ മണ്ഡലപര്യടനത്തിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും
ചെങ്ങന്നൂര്‍ കാവി പുതപ്പിക്കാന്‍ ത്രിപുര മുഖ്യമന്ത്രി എത്തുന്നു

തിരുവനന്തപുരം: ത്രിപുരയിലെ ചുവപ്പ ഭരണം അവസാനിപ്പിച്ച ബിജെപിയുടെ പ്രഥമ മുഖ്യമന്ത്രി  ബിപ്ലവ് കുമാര്‍ ദേബ് ചെങ്ങന്നൂരിലേക്ക്. ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനു ത്രിപുര മുഖ്യമന്ത്രി ചെങ്ങന്നൂരിലെത്തുന്നതു പാര്‍ട്ടിക്കു നേട്ടമാകുമെന്ന് സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചുരുന്നു. കേരളത്തില്‍ വീണ്ടും താമരവിരിയുമെന്ന സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെ സംസ്്ഥാന നേതൃത്വത്തിന്റെ ആവശ്യം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബിപ്ലവ് കുമാര്‍ദേബ്  എത്തുന്നത്. എന്നാല്‍ തിയ്യതി സംബന്ധിച്ച കാര്യങ്ങള്‍ ഉറപ്പായിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. മണ്ഡല പര്യടനത്തിലും പൊതുസമ്മേളനത്തിലും ബിപ്ലവ് പങ്കെടുക്കും. നേരത്തെ കേരളത്തിലെ തിരഞ്ഞടുപ്പുകളിള്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സിപിഎം പ്രചാരണ രംഗത്ത് സജീവമായിരുന്നു. അതുപോലെ ത്രിപുര പിടിച്ച ജനകീയനായ നേതാവായാണു ബിപ്ലവ് കുമാറിനെ ബിജെപി അവതരിപ്പിക്കുന്നത്.    

ബിപ്ലവിനു പുറമേ കേന്ദ്രത്തില്‍നിന്നുള്ള ഉന്നത നേതാക്കളും ചെങ്ങന്നൂരിലെത്തും. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച ശേഷമേ ഇതില്‍ അന്തിമ തീരുമാനമുണ്ടാകൂ. അതിനു മുന്‍പു ബിഡിജെഎസുമായി ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബിഡിജെഎസ് ആവശ്യപ്പെട്ട സ്ഥാനങ്ങള്‍ നല്‍കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com