പാര്‍ലമെന്റ് സ്തംഭനം: ശമ്പളം ഉപേക്ഷിക്കുന്നതിനെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത; ശമ്പളം വാങ്ങുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി 

പാര്‍ലമെന്റ് സ്തംഭനത്തിന്റെ പേരില്‍ ശമ്പളവും മറ്റു ആനുകൂല്യവും ഉപേക്ഷിക്കാനുളള തീരുമാനത്തെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത.
പാര്‍ലമെന്റ് സ്തംഭനം: ശമ്പളം ഉപേക്ഷിക്കുന്നതിനെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത; ശമ്പളം വാങ്ങുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനത്തിന്റെ പേരില്‍ ശമ്പളവും മറ്റു ആനുകൂല്യവും ഉപേക്ഷിക്കാനുളള തീരുമാനത്തെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത. തീരുമാനം ഒറ്റക്കെട്ടായി കൈക്കൊണ്ടതാണെന്ന് ബിജെപി നേതാവും പാര്‍ലമെന്ററി കാര്യമന്ത്രിയുമായ അനന്ത് കുമാര്‍ ആവര്‍ത്തിച്ചെങ്കിലും ഇക്കാര്യത്തെകുറിച്ച് അറിവില്ലെന്നാണ് സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്‌സമതാ  പാര്‍ട്ടി പ്രതികരിച്ചത്.തീരുമാനത്തില്‍ ശിവസേനയ്ക്കും അതൃപ്തിയുണ്ടെന്ന് സൂചനയുണ്ട്. താന്‍ ശമ്പളം വാങ്ങുമെന്ന് ബിജെപി അംഗം സുബ്രഹ്മണ്യന്‍ സ്വാമിയും പ്രഖ്യാപിച്ചു.

പാര്‍ലമെന്റ് സ്തംഭനത്തിന്റെ പേരില്‍ ശമ്പളവും ആനുകൂല്യവും ഉപേക്ഷിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണെന്നാണ് കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ വ്യാഴാഴ്ച അവകാശപ്പെട്ടത്. പാര്‍ലമെന്റ് സ്തംഭിച്ച 23 ദിവസത്തെ വേതനവും ആനുകൂല്യങ്ങളും ഉപേക്ഷിക്കാന്‍ കഴിഞ്ഞ ദിവസം എന്‍ഡിഎ തീരുമാനിച്ചിരുന്നു. ഈ തീരുമാനം വിശദീകരിക്കുമ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. അതേസമയം എല്ലാ ദിവസവും താന്‍ സഭയില്‍ എത്തിയിരുന്നുവെന്നും സഭ നടക്കാത്തത് തന്റെ കുഴപ്പമല്ലെന്നും ചൂണ്ടികാണിച്ചാണ് ശമ്പളം വാങ്ങുമെന്ന്് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്. 

എന്നാല്‍ പാര്‍ലമെന്റ് സ്തംഭനത്തിന് സര്‍ക്കാരാണ് ഉത്തരവാദിയെന്നും ആ കുറ്റബോധം കൊണ്ടാണ് എന്‍ഡിഎ ആനുകൂല്യം ഉപേക്ഷിച്ചതെന്നും സിപിഎം കുറ്റപ്പെടുത്തി. ഇത് പ്രഹസനമാണെന്ന് സിപിഎം എംപിമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com