നിയമ, ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റും ഹാക്ക് ചെയതു; ചൈനീസ് ഹാക്കര്‍മാരെന്ന് സംശയം

പ്രതിരോധ മന്ത്രാലയത്തിന്റെ ഒദ്യോഗിക വെബ്‌സൈറ്റ്ഹാക്ക് ചെയ്തു; ചൈനീസ് ഹാക്കര്‍മാരെന്ന് സംശയം
നിയമ, ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റും ഹാക്ക് ചെയതു; ചൈനീസ് ഹാക്കര്‍മാരെന്ന് സംശയം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നിയമ മന്ത്രാലയത്തിന്റെയും ഒൗദ്യോഗിക വെബ്സൈറ്റിന് നേരെയും സൈബർ ആക്രമണം. വെബ്സൈറ്റ് പൂർണമായും പ്രവർത്തനരഹിതമായി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നേരെ നേരത്തെ സൈബർ ആക്രമണം നടത്തിയിരുന്നു. ഇതുകൂടാതെ കൂടുതൽ സൈറ്റുകൾ നിശ്ചലമായതായി ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നാണ് പ്രാമഥിക നിഗമനം. എന്നാൽ പതിവ് സുരക്ഷ പരിശോധനകൾക്ക് വേണ്ടി വൈബ്സൈറ്റിന്റെ പ്രവർത്തനം നിറുത്തിവച്ചതാണെന്നും എന്തെങ്കിലും വീഴ്‌ചയുണ്ടെങ്കിൽ അന്വേഷിക്കുമെന്നുമാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം.



പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിലൂടെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങിയതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന നാഷനൽ ഇൻഫോമാറ്റിക്സ് സെന്റർ ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com