മധ്യപ്രദേശിലും അംബേദ്കറിന്റെ പ്രതിമ തകര്‍ത്തു

മധ്യപ്രദേശില്‍ രണ്ടിടത്ത് അംബേദ്ക്കറുടെ പ്രതിമ തകര്‍ത്തു - തലവെട്ടിമാറ്റിയ നിലയിലാണ് പ്രതിമകള്‍
മധ്യപ്രദേശിലും അംബേദ്കറിന്റെ പ്രതിമ തകര്‍ത്തു

ഭോപ്പാല്‍: ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്ക്കറുടെ പ്രതിമ തകര്‍ത്തു. വെള്ളിയാഴ്ച രാവിലെയാണ് പ്രതിമ തകര്‍ത്തത്. കേരിയ വില്ലേജിലെയും സത്‌നയിലെയുമുള്ള പ്രതിമകളാണ് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. അതേസമയം സ്ഥലം മാറ്റുന്നതിന്റെ ഭാഗമായാണ് ഒരു പ്രതിമ എടുത്തുമാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്നലെ രാജസ്ഥാനിലും,ഉത്തര്‍പ്രദേശിലും അംബേദ്ക്കറിന്റെ പ്രതിമ തകര്‍ത്തിരുന്നു. അംബേദ്ക്കര്‍ ജയന്തി ആഘോഷത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അംബേദ്ക്കറുടെ പ്രതിമകള്‍ തകരുന്നത്. ഈ സാഹചര്യത്തില്‍ അംബേദ്ക്കര്‍ ജയന്തി വ്യാപകമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ദളിത് സംഘടനകള്‍ 

ത്രിപുര തെരഞ്ഞടുപ്പിന്റെ ഫലം വന്നതിന് പിന്നാലെയാണ് പ്രതിമകള്‍ തകര്‍ക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. ബിജെപി വിജയത്തിന് പിന്നാലെ ലെനിന്റെ പ്രതിമ തകര്‍ത്തു. അതിന് തൊട്ടുപിന്നാലെ ഇവി രാമസ്വാമി പെരിയാറുടെ പ്രതിമയും തകര്‍ത്തിരുന്നു. മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയ നേതാക്കളുടെ പ്രതിമകളും തകര്‍ത്തിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com