വീഡിയോകോൺ വായ്പ തട്ടിപ്പ് : ച​ന്ദ കൊ​ച്ചാ​റി​ന്‍റെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ അറസ്റ്റിൽ

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ‌ വെച്ചാണ് ചന്ദ കൊത്താറിന്റെ ഭർതൃസഹോദരനായ രാജീവ് കൊച്ചാറിനെ പിടികൂടിയത്
വീഡിയോകോൺ വായ്പ തട്ടിപ്പ് : ച​ന്ദ കൊ​ച്ചാ​റി​ന്‍റെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ അറസ്റ്റിൽ

മും​ബൈ: വീ​ഡി​യോ​കോ​ൺ ​ഗ്രൂപ്പിന് ക്രമവിരുദ്ധമായി  വാ​യ്പ അനുവദിച്ച കേസിൽ ഐ​സി​ഐ​സി​ഐ ബാ​ങ്ക് മേ​ധാ​വി ച​ന്ദ കൊ​ച്ചാറി​ന്‍റെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ അറസ്റ്റിൽ. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ‌ വെച്ചാണ് ചന്ദ കൊത്താറിന്റെ ഭർതൃസഹോദരനായ രാജീവ് കൊച്ചാറിനെ പിടികൂടിയത്. വിമാനത്താവള അധികൃതർ പിടികൂടിയ രാജീവിനെ സിബിഐയ്ക്ക് കൈമാറി. 

രാ​ജീ​വ് കോ​ച്ച​റി​നെ​തി​രെ സി​ബി​ഐ നേ​ര​ത്തെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇതാത്തുടർന്ന് രാജ്യ വിടാനുള്ള ശ്രമത്തിനിടെയാണ് ഇദ്ദേഹം പിടിയിലായത്. 2012 ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ​ഗ്രൂപ്പിന് 3250 കോടി വായ്പ അനുവദിച്ചത്. ഈ വായ്പയ്ക്ക്  പ്ര​ത്യു​പ​കാ​ര​മാ​യി ച​ന്ദ​യു​ടെ ഭ​ർ​ത്താ​വ് ദീ​പ​ക് കോ​ച്ചാറിന്റെ കമ്പനിക്ക് ഗ​ണ്യ​മാ​യ സാ​മ്പ​ത്തി​ക​നേ​ട്ടം ല​ഭി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. വീ​ഡി​യോ​കോ​ൺ ഗ്രൂ​പ്പ് മേ​ധാ​വി വേ​ണു​ഗോ​പാ​ൽ ധൂ​ത് ന്യൂ ​പ​വ​ർ റി​ന്യു​വ​ബി​ൾ​സ് എന്ന സ്വന്തം ക​മ്പ​നി​ക്ക് 64 കോ​ടി രൂ​പ വാ​യ്പ ന​ൽ​കു​ക​യും, പിന്നീട് ആ ​ക​മ്പ​നി​ ദീ​പ​കി​ന് കൈ​മാ​റു​ക​യും ചെ​യ്തു എന്നും ആരോപണമുയർന്നിരുന്നു. 

രാജീവ് കൊച്ചാർ
രാജീവ് കൊച്ചാർ

വീഡിയോകോൺ വായ്പയുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ​ഗ്രൂപ്പ് മേധാവി വേണു​ഗോപാൽ ദൂത് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com