ഓട്ടോയില്‍ വെച്ച് അപമര്യാദയായി പെരുമാറി: ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിനെ നിലം പരിശാക്കി പെണ്‍കുട്ടി

പെണ്‍കുട്ടികള്‍ക്ക് ഇന്ത്യയില്‍ സുരക്ഷിതമായി ജീവിക്കണമെങ്കില്‍ ഏതെങ്കിലും മാര്‍ഷല്‍ ആര്‍ട്‌സില്‍ പ്രാവീണ്യം നേടിയിരിക്കണമെന്ന് സൂചിപ്പിക്കുന്നൊരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.
ഓട്ടോയില്‍ വെച്ച് അപമര്യാദയായി പെരുമാറി: ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിനെ നിലം പരിശാക്കി പെണ്‍കുട്ടി

പെണ്‍കുട്ടികള്‍ക്ക് ഇന്ത്യയില്‍ സുരക്ഷിതമായി ജീവിക്കണമെങ്കില്‍ ഏതെങ്കിലും മാര്‍ഷല്‍ ആര്‍ട്‌സില്‍ പ്രാവീണ്യം നേടിയിരിക്കണമെന്ന് സൂചിപ്പിക്കുന്നൊരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. തന്നെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിനെ കായികമായി നേരിട്ട് ധീരത തെളിയിച്ചിരിക്കുകയാണ് ഹരിയാനയില്‍ നിന്നൊരു പെണ്‍കുട്ടി. സംസ്ഥാന തല കരാട്ടേ ചാംമ്പ്യനാണ് ഈ 21 വയസുകാരി. യാസീന്‍ എന്ന ട്രാഫിക് പൊലീസുകാരനാണ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. 

കരാട്ടേ അക്കാദമിയിലെ ക്ലാസ് കഴിഞ്ഞ് രാത്രി ഏഴ് മണിയോടെ വീട്ടിലേക്ക് പോകാന്‍ ഓട്ടോറിക്ഷ വിളിച്ചതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ പെണ്‍കുട്ടിയോടൊപ്പം ഓട്ടോയില്‍ പൊലീസ് കോണ്‍സ്റ്റബിളും കയറുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. മാത്രമല്ല, പെണ്‍കുട്ടിയോട് മൊബൈല്‍ നമ്പര്‍ നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ശല്യം സഹിക്കാതെ പെണ്‍കുട്ടി, പൊലീസില്‍ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അയാള്‍ അത് കാര്യമാക്കിയില്ല. തുടര്‍ന്ന് ദേഹോപദ്രവം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി പൊലീസുകാരനെ കായികമായി നേരിട്ടത്. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറോട് വണ്ടി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാനും ആവശ്യപ്പെട്ടു.

ഇതിനിടെ പൊലീസുകാരന്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പെണ്‍കുട്ടി അയാളെ ബലം പ്രയോഗിച്ച് ഓട്ടോയില്‍ തന്നെ ഇരുത്തുകയായിരുന്നു. സംഭവത്തില്‍ റോഹ്തക് എസ്പി പങ്കജ് നയ്ന്‍ കേസെടുത്തിട്ടുണ്ട്. യാസിറിനെ അറസ്റ്റ് ചെയ്യുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ഡിഎസ്പി രമേഷ് കുമാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com