പട്ടികജാതി അതിക്രമ നിരോധന നിയമം; പുനഃപരിശോധന ഹര്‍ജിക്കെതിരെ രക്തം കൊണ്ട് കത്തെഴുതി ഹിന്ദുമഹാസഭ

പട്ടികജാതി-വര്‍ഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമ നിരോധന നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഹിന്ദു മഹാസ
പട്ടികജാതി അതിക്രമ നിരോധന നിയമം; പുനഃപരിശോധന ഹര്‍ജിക്കെതിരെ രക്തം കൊണ്ട് കത്തെഴുതി ഹിന്ദുമഹാസഭ

ന്യൂഡല്‍ഹി: പട്ടികജാതി-വര്‍ഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമ നിരോധന നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഹിന്ദു മഹാസഭ. ഇതിനെതിരെ രക്തം കൊണ്ടെഴുതിയ കത്ത് ഹിന്ദു മഹാസഭ പ്രധാനമന്ത്രിക്ക് അയച്ചു. 

പുനഃപരിശോധന ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ രാംലീല മൈതാനിയില്‍ സമരമാരംഭിക്കുമെന്നും ഹിന്ദുമഹാസഭ കത്തില്‍ പറയുന്നു. ദലിതര്‍ക്കും ആദിവാസികള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യരുത് എന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇത് ഭരണഘടാ ലംഘനമാണ് എന്ന്  ചൂണ്ടിക്കാട്ടി വിവിധ ദലിത് സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന ഭാരത് ബന്ദ് അക്രമത്തില്‍ കലാശിക്കുകയും പതിനഞ്ചോളം മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. 

പട്ടികജാതി-വര്‍ഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമ നിരോധന നിയമത്തില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദിയും ബിജെപി നേതാക്കളും ആണയിട്ട് പറയുമ്പോഴാണ് പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടന രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com