ബലാത്സംഗക്കേസ് ആരോപിക്കപ്പെട്ടയാളെ തൂണില്‍ ചേര്‍ത്ത് പൊതിരെ തല്ലുന്ന എസ്‌ഐ: വീഡിയോ വൈറല്‍

മവുവില്‍ നിന്ന് മാര്‍ച്ച് 13ന് കാണാതായ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് വീട്ടുകാര്‍ കൊടുത്ത പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ബലാത്സംഗക്കേസ് ആരോപിക്കപ്പെട്ടയാളെ തൂണില്‍ ചേര്‍ത്ത് പൊതിരെ തല്ലുന്ന എസ്‌ഐ: വീഡിയോ വൈറല്‍

ബലാത്സംഗക്കേസില്‍ പെട്ടയാളെ തൂണില്‍ ചേര്‍ത്ത് എസ്‌ഐ പൊതിരെ തല്ലുന്ന വീഡിയോ വൈറലാകുന്നു. സബ് ഇന്‍സ്‌പെക്ടര്‍ മറ്റ് രണ്ട് പേരുടെ സഹായത്തോടെ യുവാവിനെ സ്‌റ്റേഷനിലുള്ളിലെ തൂണിനോട് ചേര്‍ത്തു നിര്‍ത്തുന്നതും ബെല്‍റ്റ് കൊണ്ട് ആഞ്ഞടിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ഉത്തര്‍പ്രദേശിലെ മവു നഗരത്തിലാണ് സംഭവം.

മവുവില്‍ നിന്ന് മാര്‍ച്ച് 13ന് കാണാതായ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് വീട്ടുകാര്‍ കൊടുത്ത പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി തന്റെ മകളെ ഒരു യുവാവ് തട്ടിക്കൊണ്ടു പോയെന്നായിരുന്നു വീട്ടുകാരുടെ പരാതി. സുഹൃത്തിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കൊണ്ട് പോയി രണ്ടാഴ്ച്ചയോളം മകളെ ബലാത്സംഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

രണ്ടാഴ്ച്ചയ്ക്കു ശേഷം പെണ്‍കുട്ടിയെ യുവാവ് തന്നെ പിന്നീട് കുട്ടിയുടെ വീട്ടില്‍ കൊണ്ടു ചെന്നാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടുന്നത്.തുടര്‍ന്ന് സ്‌റ്റേഷനില്‍വെച്ച് എസ്‌ഐ ബെല്‍റ്റ് ഊരി പൊതിരെ തല്ലുകയായിരുന്നു. വീഡിയോ ചര്‍ച്ചയായതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com