മോദി വാരണസിയിൽ ജയിക്കില്ല; പിന്നെയല്ലേ ബിജെപി അധികാരത്തിലേറുകയെന്ന് രാഹുൽ​ഗാന്ധി

ഇതുവരെ നിങ്ങൾ കാണാത്ത രീതിയിലുള്ള തകർച്ചയാണ്​ ബി.ജെ.പിക്ക്​ ഉണ്ടാകാൻ പോകുന്നത്. മോദിയും ആർ.എസ്​.എസും ചേർന്ന്​ താറുമാറാക്കിയ രാജ്യത്തെ തിരിച്ചെടുക്കുക ലക്ഷ്യം 
മോദി വാരണസിയിൽ ജയിക്കില്ല; പിന്നെയല്ലേ ബിജെപി അധികാരത്തിലേറുകയെന്ന് രാഹുൽ​ഗാന്ധി

ബംഗളൂരു: 2019 ലോക്​സഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽാ ​ഗാന്ധി. പ്രതിപക്ഷ ഐക്യത്തിന് കീഴിൽ മോദിക്ക്  വാരാണസി സീറ്റ് നഷ്ടമാകുമെന്നും രാഹുൽ പറഞ്ഞു. ബംഗളൂരുവിൽ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു. 

അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കില്ല. 2019 ൽ എല്ലാം സാധാരണത്തേതു പോലെയാവുകയും കോൺഗ്രസ്​ തിരിച്ചുവരുകയും ചെയ്യും. പ്രതിപക്ഷ പാർട്ടികളുടെഐക്യത്തെ മറികടന്ന്​ തെരഞ്ഞെടുപ്പ്​ വിജയിക്കുകയെന്നത്​ ബി.ജെ.പിക്ക്​ അസാധ്യമാണ്​. ഉപതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും ബിഹാറിലും അതാണ്​ കണ്ടതെന്നും രാഹുൽ പറഞ്ഞു. 

ഗുജറാത്ത്​, രാജസ്ഥാൻ, മധ്യപ്രദേശ്​, ഹരിയാന, പഞ്ചാബ്​, ഛത്തിസ്​ഗഢ്​ എന്നിവിടങ്ങൾ കോൺഗ്രസ്​ തിരിച്ചെടുത്തു കഴിഞ്ഞു. ഇതുവരെ നിങ്ങൾ കാണാത്ത രീതിയിലുള്ള തകർച്ചയാണ്​ ബി.ജെ.പിക്ക്​ ഉണ്ടാകാൻ പോകുന്നത്. മോദിയും ആർ.എസ്​.എസും ചേർന്ന്​ താറുമാറാക്കിയ രാജ്യത്തെ തിരിച്ചെടുക്കുകയെന്നതാണ്​ ലക്ഷ്യമെന്നും അത്​ പ്രതിപക്ഷ പാർട്ടികളുടെ ​െഎക്യത്തിലൂടെ നടപ്പാകുമെന്നും അദ്ദേഹം അടിവരയിട്ടു.

ഒരു വ്യക്തിയെന്ന നിലയിൽ രാജ്യത്തെ ഭരിക്കാൻ കഴിയില്ല. എന്നാൽ നാലുവർഷമായി മോദി അതാണ്​ ചെയ്​തുകൊണ്ടിരിക്കുന്നത്​. മോദിയുടെ മനോനിലയും ബി.ജെ.പിയുടെ ദിശയും നഷ്​ടപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com