ടിഡിപിക്ക് പിന്നാലെ ജെഡിയു; ബീഹാറിനും വേണം പ്രത്യേകപദവി

ചംബാരന്‍ സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കെയാണ് ജെഡിയുവിന്റെ ആവശ്യം
ടിഡിപിക്ക് പിന്നാലെ ജെഡിയു; ബീഹാറിനും വേണം പ്രത്യേകപദവി

പാറ്റ്‌ന: ആന്ധ്രാപ്രദേശിന് പിന്നാലെ പ്രത്യേകപദവിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങി ജെഡിയു. ചംബാരന്‍ സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കെയാണ് ജെഡിയു ഈ ആവശ്യവുമായി രംഗത്തെത്തുന്നത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ ബീഹാറിന് പ്രത്യേക പദവി പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു

കഴിഞ്ഞ മാസം അവസാനം ബീഹാറിന് പ്രത്യേകപദവി എന്ന ആവശ്യവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. 2005ലും നീതീഷ് കുമാര്‍ ഇതേ ആവശ്യം ഉന്നയിച്ചുരുന്നു. ആര്‍ജെഡി-ജെഡിയു സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎ ഭാഗമായിട്ടും ബീഹാറിന് പ്രത്യേക പദവി നല്‍കാത്തതിനെ പരിഹസിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. പ്രത്യേകപദവി എന്ന ബീഹാറിന്റെ ആവശ്യം ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കും. ബീഹാറിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് ആര്‍ജെഡി ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com