നീരവ്മോദിയുടെ അറസ്റ്റിന് കളമൊരുങ്ങുന്നു; ഹോങ്കോംഗിന് തീരുമാനിക്കാമെന്ന് ചൈന

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 12,?000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ വിവാദ  വജ്ര വ്യാപാരി നീരവ് മോദിയുടെ അറസ്റ്റിന് കളമൊരുങ്ങുന്നതായി സൂചന
നീരവ്മോദിയുടെ അറസ്റ്റിന് കളമൊരുങ്ങുന്നു; ഹോങ്കോംഗിന് തീരുമാനിക്കാമെന്ന് ചൈന

ബീജിംഗ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 12,?000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ വിവാദ  വജ്ര വ്യാപാരി നീരവ് മോദിയുടെ അറസ്റ്റിന് കളമൊരുങ്ങുന്നതായി സൂചന. തട്ടിപ്പ് പുറത്തായതിന് ശേഷം ഹോങ്കോംഗിലേക്ക് കടന്നുകളഞ്ഞ മോദിയെ അറസ്റ്റു ചെയ്ത് ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തില്‍ ഹോങ്കോംഗിന് സ്വന്തമായി തീരുമാനം എടുക്കാമെന്ന് ചൈന വ്യക്തമാക്കി. ഹോങ്കോംഗിലെ പ്രാദേശിക നിയമങ്ങളും ഉഭയ സമ്മതപ്രകാരമുള്ള കരാറുകളുടേയും അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാമെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്.


നീരവ് മോദിയെ അറസ്റ്റു ചെയ്യണമെന്ന് ഹോങ്കോംഗ് സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയന്‍ (എച്ച്.കെ.എസ്.എ.ആര്‍)? ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് നേരത്തെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ചൈനയുടെ നിയന്ത്രണത്തിലുള്ള ഭരണസംവിധാനമാണ് എച്ച്.കെ.എസ്.എ.ആര്‍.ഹോങ്കോംഗിലും നീരവ് മോദിക്ക് വ്യവസായ സ്ഥാപനങ്ങളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com