ഹൈദരാബാദ്: മദ്യലഹരിയില്‍ പൊലീസിനോടു തട്ടിക്കയറുന്ന യുവതിയുടെ വിഡിയോ വൈറലാവുന്നു. ഹൈദരാബാദില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പരിശോധന നടത്തുന്നതിനിടെയാണ്, അമിതമായി മദ്യപിച്ചെത്തിയ യുവതി പൊലീസിനു നേരെ തട്ടിക്കയറിയത്. ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച കാമറാമാനു നേരെഇവര്‍ കല്ലെറിയുകയും ചെയ്തു.
വാഹനത്തില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയാണ് പുലര്‍ച്ചെ ഒരു മണിയോടെ നടുറോഡില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. വാഹനമോടിച്ച യുവതി മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയതോടെയാണ് പിന്‍ സീറ്റിലിരുന്ന യുവതി റോഡിലിറങ്ങിയത്.
ഉദ്യോഗസ്ഥരോടു ത്ട്ടിക്കയറിയ യുവതി പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു നേരേയും തിരിഞ്ഞു.
അമിതമായി മദ്യപിച്ചതിനാല്‍ നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു അവരെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ