മോദി ദളിത് വിരുദ്ധന്‍, ബിജെപിയുടെത് അടിച്ചമര്‍ത്തല്‍ പ്രത്യയശാസ്ത്രം: രാഹുല്‍ ഗാന്ധി 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
മോദി ദളിത് വിരുദ്ധന്‍, ബിജെപിയുടെത് അടിച്ചമര്‍ത്തല്‍ പ്രത്യയശാസ്ത്രം: രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയെ ദളിത് വിരുദ്ധന്‍ എന്ന് വിമര്‍ശിച്ച രാഹുല്‍ , ബിജെപിയുടെ അടിച്ചമര്‍ത്തല്‍ പ്രത്യയശാസ്ത്രത്തെ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും എതിര്‍ക്കുമെന്നും വ്യക്തമാക്കി. ദളിത് പീഡനങ്ങളില്‍ ബിജെപിക്കെതിരെ പോര്‍മുഖം തീര്‍ത്ത് രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ പങ്കെടുക്കവേ, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള വിശാലമുന്നണി ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി ദളിത് വിരുദ്ധനാണെന്ന കാര്യം രഹസ്യമായ കാര്യമല്ല. ദളിതരെയും ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുന്ന പ്രത്യയശാസ്ത്രമാണ് ബിജെപി പിന്തുടരുന്നത്. 2019ല്‍ കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കുമെന്നും
രാഹുല്‍ ഗാന്ധി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com