അംബേദ്കറുടെ കാവി പ്രതിമയില്‍ നീലനിറം പൂശി ബിഎസ്പി 

അംബേദ്കറുടെ കാവി പ്രതിമയില്‍ നീലനിറം പൂശി ബിഎസ്പി 

യുപി ഭരണകുടം സ്ഥാപിച്ച അംബേദ്കറുടെ കാവി പ്രതിമയില്‍ നീലക്കളര്‍ പൂശി ബിഎസ്പി 


ലഖ്‌നോ: ഭരണഘടനാ ശില്‍പി അംബേദ്കറുടെ കാവി നിറത്തിലുള്ള പ്രതിമസ്ഥാപിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമായപ്പോള്‍ പ്രതിമയുടെ കാവി നിറം മാറ്റി നീല നിറം പൂശി ബിഎസ്പി നേതാവ്. ഹിമേന്ദ്ര ഗൗതമിന്റെ നേതൃത്വത്തിലായിരുന്നു പ്രതിമയ്ക്ക് നീലനിറം പൂശിയത്. കഴിഞ്ഞദിവസമാണ് തകര്‍ക്കപ്പെട്ട അംബേദ്കര്‍ പ്രതിമയ്ക്ക് പകരം കാവിനിറത്തിലുള്ള അംബദേക്കറുടെ പുതിയ പ്രതിമസ്ഥാപിച്ചത്. ദുഗരിയ ഗ്രാമത്തിലായിരുന്നു പ്രതിമ സ്ഥാപിച്ചത്

സാധാരണ നീല നിറമാണ് അംബേദ്കര്‍ പ്രതിമകളില്‍ ഉപയോഗിക്കാറുള്ളത് എന്നിരിക്കെയാണ് കാവി നിറത്തിലുള്ള പ്രതിമ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ബിജെപി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സര്‍വതിനെയും കാവിവത്കരിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു

കെട്ടിടങ്ങള്‍, മതിലുകള്‍, പാര്‍ക്കുകള്‍, ബസ്സുകള്‍ തുടങ്ങി സ്‌കൂള്‍ ബാഗുകള്‍ക്ക് വരെ യോഗിആദിത്യനാഥ് സര്‍ക്കാര്‍ കാവി പൂശിയത് വലിയ വിവാദമായിരുന്നു.'നിറത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ് സര്‍ക്കാരെന്നും എല്ലാത്തിലും കാവി നിറം പൂശുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ്  ഇപ്പോള്‍ അംബേദ്കര്‍ പ്രതിമയിലും കാവി പൂശിയത്. ബിജെപിയുടെ ഉദ്ദേശ്യം എന്തെന്ന് ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ഇത് അവരെ ഒരു നിലക്കും സഹായിക്കില്ല', അദ്ദേഹം പറഞ്ഞു.അടുത്തിടെയാണ് അംബേദ്കറുടെ പേര് ഭീംറാവു അംബേദ്കര്‍ എന്നതില്‍നിന്ന് 'ഭീംറാവു റാംജി അംബേദ്കര്‍' എന്ന് മാറ്റിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എല്ലാ സര്‍ക്കാര്‍ രേഖകളിലും പേര് ഇപ്രകാരം ഉപയോഗിക്കണെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com