കീടനാശിനി തളിച്ച വയലില്‍ മേഞ്ഞ 56 പശുക്കള്‍ക്ക് ദാരുണാന്ത്യം; സംഭവം ആന്ധ്രയില്‍

ആന്ധ്രയില്‍ കീടനാശിനി തളിച്ച ചോളവയലില്‍ മേഞ്ഞ 56 പശുക്കള്‍ക്ക് ദാരുണാന്ത്യം.
കീടനാശിനി തളിച്ച വയലില്‍ മേഞ്ഞ 56 പശുക്കള്‍ക്ക് ദാരുണാന്ത്യം; സംഭവം ആന്ധ്രയില്‍

നാല്‍ഗോണ്ട: ആന്ധ്രയില്‍ കീടനാശിനി തളിച്ച ചോളവയലില്‍ മേഞ്ഞ 56 പശുക്കള്‍ക്ക് ദാരുണാന്ത്യം. ഗുണ്ടൂരില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. തലേദിവസം വയലില്‍ കീടനാശിനി തളിച്ചിരുന്നു. നാല്‍ഗോണ്ട ജില്ലയിലെ ആന്ധ്ര-തെലങ്കാന അതിര്‍ത്തി ഗ്രാമമായ നെരെദ്‌ചെര്‍ലയിലെ ഗുണ്ടല ലക്ഷ്മണയ്യ എന്ന കര്‍ഷകന്റെ പശുക്കളാണ് ചത്തത്. 

പ്രദേശത്തേക്ക് നൂറ് പശുക്കളെയാണ് ഇയ്യാള്‍ മേയാന്‍ വിട്ടിരുന്നത് ഇതില്‍ ചില പശുക്കള്‍ കൊയ്ത്തിന് ശേഷം കളനാശിനി തളിച്ച വയലിലേക്ക് പശുക്കള്‍ മേയാന്‍ പോയതാണ് അപകടത്തിന് കാരണമായത്. 

മറ്റ് പ്രദേശങ്ങളില്‍ നിന്ന് മേഞ്ഞ 44 പശുക്കളും സാധാരണ സ്ഥിതിയിലാണെന്നും കീടനാശിനി അമിതമായി തളിച്ച പ്രദേശത്ത് മേഞ്ഞ പശുക്കളാണ് കൂട്ടത്തോടെ ചത്തതെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരസല ആര്‍ഡിഒ ഇ.മുരളി വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെലങ്കാന സര്‍ക്കാര്‍ കര്‍ഷകന് ധനസഹായം നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com