ട്രക്ക് ബാരിക്കേഡിലിടിച്ച് 17 തൊഴിലാളികള്‍ മരിച്ചു

കര്‍ണാടക സ്വദേശികളായ നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടെതെന്നാണ് സൂചന
ട്രക്ക് ബാരിക്കേഡിലിടിച്ച് 17 തൊഴിലാളികള്‍ മരിച്ചു

മുംബൈ: പൂണെസതാര ഹൈവേയില്‍ ട്രക്ക് ബാരിക്കേഡിലിടിച്ച് 17 മരണം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഖണ്ഡാല തുരങ്കത്തിന് സമീപമുള്ള വളവില്‍ വെച്ച് ട്രക്ക് ഡ്രൈര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.

കര്‍ണാടക സ്വദേശികളായ നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടെതെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com