ഭാരതബന്ദ് ഇന്ന്; അക്രമമുണ്ടാകുമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അ​ക്ര​മ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കാ​ൻ കേ​ന്ദ്രം സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം.
ഭാരതബന്ദ് ഇന്ന്; അക്രമമുണ്ടാകുമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി:   തൊ​ഴി​ൽ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ജാ​തി സം​വ​ര​ണം ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന വി​ഭാ​ഗം പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത്​ ബ​ന്ദ്​ ഇ​ന്ന്. അ​ക്ര​മ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കാ​ൻ കേ​ന്ദ്രം സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്‌ത ബന്തിൽ വ്യാപക അക്രമമുണ്ടായതിന​ൽ​കിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചത്.

ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്ന എന്തെങ്കിലും സമരം നടക്കുകയാണെങ്കിൽ കർശനമായി നേരിടണമെന്നും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പാടാക്കണമെന്നുമാണ് നിർദ്ദേശം. പ്രശ്‌നബാധിത പ്രദേശങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കണം. തങ്ങളുടെ അധികാര പരിധിയിൽ ഉണ്ടാകുന്ന അക്രമങ്ങൾക്ക് ജില്ലാ മജിസ്ട്രേറ്റും പൊലീസ് മേധാവിയുമായിരിക്കും ഉത്തരവാദിയെന്നും നി‌ർദ്ദേശത്തിൽ പറയുന്നു.

പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തിൽ സുപ്രീംകോടതി വെള്ളം ചേർത്തതായി ആരോപിച്ച് ദളിത് സംഘടനകൾ ഏപ്രിൽ രണ്ടിന് രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധം പലയിടത്തും അക്രമങ്ങളിൽ കലാശിച്ചിരുന്നു. അന്ന് അക്രമങ്ങൾ നടന്ന രാജസ്ഥാനിലെ ജയ്‌പൂർ, ആൽവാർ മേഖലയിൽ മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ നിറുത്തലാക്കിയ അധികൃതർ ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലും സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. അക്രമങ്ങൾ തടയുന്നതിനായി കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഏ​പ്രി​ൽ ര​ണ്ടി​ന്​ ന​ട​ന്ന ഭാ​ര​ത്​ ബ​ന്ദി​ൽ വ്യാ​പ​ക അ​ക്ര​മം ഉ​ണ്ടാ​വു​ക​യും 12ഒാ​ളം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കേ​ന്ദ്ര മു​ന്ന​റി​യി​പ്പ്. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം ല​ഘൂ​ക​രി​ക്കു​ന്ന വി​ധം സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു​ണ്ടാ​യ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു​ ഏ​പ്രി​ൽ ര​ണ്ടി​ന്​ ന​ട​ന്ന ഭാ​ര​ത്​ ബ​ന്ദ്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com