രാമക്ഷേത്ര നിര്‍മ്മാണം; മോദി സര്‍ക്കാരിനെതിരെ പ്രവീണ്‍ തൊഗാഡിയ

രാമക്ഷേത്രത്തിവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രവര്‍ത്തകരുടെ വീര്യം കെടുത്തുന്നതും മനസ്സുമടുപ്പിക്കുന്നതുമാണെന്നും തൊഗാഡിയ
രാമക്ഷേത്ര നിര്‍മ്മാണം; മോദി സര്‍ക്കാരിനെതിരെ പ്രവീണ്‍ തൊഗാഡിയ

ന്യൂഡല്‍ഹി: 2019ന് മുമ്പായി രാമക്ഷേത്രം പണിയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകനിയമം കൊണ്ടുവരണമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. രാമക്ഷേത്രത്തിവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രവര്‍ത്തകരുടെ വീര്യം കെടുത്തുന്നതും മനസ്സുമടുപ്പിക്കുന്നതുമാണെന്നും തൊഗാഡിയ പറഞ്ഞു.

മോദി സര്‍ക്കാര്‍ ഏറ്റതിന് പിന്നാലെ  രാമക്ഷേത്രനിര്‍മ്മാണത്തിനായി ഒന്നും ചെയ്തില്ലെന്നും ഇക്കാര്യത്തില്  സര്‍ക്കാര്‍ പൂര്‍ണപരാജയമായിരുന്നെന്നും തൊഗാഡിയ കുറ്റപ്പെടുത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്റെ പോരാട്ടം മുഴുവന്‍ ഇതിനായിരുന്നു. ഇത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മോദി  സര്‍ക്കാര്‍ നിലപാട് അതല്ലെന്നും തൊഗാഡിയ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതി വിധി വരുന്നതുവരെ  കാത്തിരുന്നാല്‍ അവിടെ ക്ഷേത്രത്തിന് പകരം ബാബറി മസ്ജിദ് നിര്‍മ്മാണമായിരിക്കും നടക്കുകയെന്നും തൊഗാഡിയ പറഞ്ഞു. ഞാനിത് പറയുമ്പോള്‍ നിങ്ങള്‍ എന്നെ ഭ്രാന്തേെന്നാ കാലഹരണപ്പെട്ടവനെന്നോ പഴഞ്ചനെന്നോ വിശേഷിപ്പിച്ചേക്കാമെന്നും തൊഗാഡിയ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com