500വര്‍ഷം തടവ്:  ഗോവ എഫ്‌സി സ്‌പോണ്‍സര്‍ ലിമോസ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍ 

ഗോവന്‍ സ്വദേശി സിഡ്‌നി ലിമോസിനെയും സുഹൃത്തിനെയും സാമ്പത്തിക തട്ടിപ്പിനെതുടര്‍ന്ന് ദുബായ് കോടതി 500വര്‍ഷത്തെ തടവിന് ശിക്ഷിച്ചു
500വര്‍ഷം തടവ്:  ഗോവ എഫ്‌സി സ്‌പോണ്‍സര്‍ ലിമോസ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍ 

ഗോവന്‍ സ്വദേശി സിഡ്‌നി ലിമോസിനെയും സുഹൃത്തിനെയും സാമ്പത്തിക തട്ടിപ്പിനെതുടര്‍ന്ന് ദുബായ് കോടതി 500വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഗോവ എഫ്‌സി ടീമിന്റെ പ്രധാന സ്‌പോണ്‍സറാണ് അറസ്റ്റിലായ ലിമോസ്. ഇയാളുടെ സ്ഥാപനത്തിലെ സീനിയര്‍ അക്കൗണ്ടന്റാണ് ഒപ്പം അറസ്റ്റിലായ സുഹൃത്ത് റയാന്‍ ഡിസൂസ. 20കോടി അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക തട്ടിപ്പിനാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്. 

വന്‍ തുക വാഗ്ദാനം ചെയ്ത് പുതിയ നിക്ഷേപകരില്‍ നിന്ന് പണം പിരിച്ചതിന് ശേഷം പഴയ നിക്ഷേപകര്‍ക്ക് നല്‍കുന്ന രീതിയായ പൊന്‍സി മാതൃകയിലായിരുന്നു ലിമോസും സംഘവും തട്ടിപ്പ് നടത്തിയത്. ഇത്തരത്തിന്‍ ആയിരകണക്കിന് നിക്ഷേപകരില്‍ നിന്ന് ലിമോസും കൂട്ടാളികളും പണം ശേഖരിച്ചിട്ടുണ്ട്. ലിമോസിന്റെ ഭാര്യ വലാനി കര്‍ഡോസയ്‌ക്കെതിരെയും ദുബായ് പോലീസ് കേസെടുത്തിട്ടുണ്ട്. 

25000ഡോളര്‍ മുടക്കുന്നവര്‍ക്ക് ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ 120ശതമാനം ലാഭം ലഭിക്കുമെന്നതായിരുന്നു എഫ്.സി പ്രൈം മാര്‍ക്കറ്റ്‌സ് എന്ന ലിമോസിന്റെ കമ്പനി നിക്ഷേപകരെ അറിയിച്ചിരുന്നത്. ഇത് കേട്ട് പലരും ആദ്യ ഘടു അടക്കുകയും ചെയ്തു. തുടക്കത്തില്‍ നിക്ഷേപകരുടെ പെയ്‌മെന്റുകള്‍ കമ്പനി തിരിച്ചു നല്‍കിയിരുന്നെങ്കിലും പിന്നീട് മാര്‍ച്ച് 2016മുതല്‍ കമ്പനി തകരുന്നതാണ് നിക്ഷേപകര്‍ കണ്ടത്. ജൂലൈ 2016ഒാടെ ദുബായിലെ സാമ്പത്തിക വകുപ്പ് എഫ്.സി പ്രൈം മാര്‍ക്കറ്റ്‌സിന്റെ എല്ലാ ഓഫീസുകളും അടപ്പിച്ചു. അടപ്പിച്ച ഓഫീസിനുള്ളില്‍ ഡോക്യുമെന്റുകള്‍ ശേഖരിക്കാന്‍ തിരികെ കയറി എന്നതാണ് വലാനിക്കെതിരെയുള്ള കേസ്. 

ഐഎസ്എല്‍ ടീം ഗോവ എഫ്‌സിയുടെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് എത്തിയതോടെയാണ് ലിമോസ് അറിയപ്പെട്ടുതുടങ്ങിയത്. 2015ലായിരുന്നു ഇയാള്‍ ഗോവ എഫ്‌സിയുടെ പ്രധാന സ്‌പോണ്‍സറായി എത്തുന്നത്. തുടര്‍ന്നങ്ങോട്ട് ഐപിഎല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളുമായി വളരെ അടുത്ത ബന്ധം സൃഷ്ടിച്ചെടുക്കുകയായിരുന്നു ലിമോസ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അഭിഷേക് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍ മുതല്‍ ഫുഡ്‌ബോള്‍ താരങ്ങളായ റൊണാള്‍ഡീഞ്ഞോ, സികോ വരെയുള്ളവരുമായി ലിമോസും വലാനിയും സൗഹൃദം സ്ഥാപിച്ചെടുത്തു. ബ്രസീല്‍ താരം നെയ്മര്‍ വലാനിക്കയച്ച വീഡിയോ സന്ദേശം തെളിയിക്കും താരങ്ങളുമായി ഇരുവര്‍ക്കും ഉണ്ടായിരുന്ന അടുപ്പം. 

2016ഡിസംബറില്‍ ഗോവയില്‍ വച്ച് അറസ്റ്റിലായ ലിമോസിന് ബെയില്‍ ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഇയാള്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ലിമോസിനെതിരായ പരാതി തെറ്റാണെന്നായിരുന്നു വിലാനിയുടെ അന്നത്തെ പ്രതികരണം. നിരവധി നിക്ഷേപകര്‍ ലിമോസിനെതിരെ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പല നിക്ഷേപകരും ഇപ്പോഴും ലിമോസിനെ വിശ്വസിക്കുന്നുണ്ടെന്ന് വിലാനി അന്ന് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com