കര്‍ണാടകയില്‍ എല്ലാ ജില്ലകളിലും മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ വേണം; 28 സീറ്റില്‍ കോണ്‍ഗ്രസ് ജയം ഉറപ്പാക്കുമെന്ന് മതനേതാക്കള്‍

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് എല്ലാ ജില്ലകളിലും ഒരു മണ്ഡലത്തിലെങ്കിലും ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ  നിര്‍ത്തണമെന്ന ആവശ്യവുമായി മുസ്‌ലിം മത നേതാക്കള്‍
കര്‍ണാടകയില്‍ എല്ലാ ജില്ലകളിലും മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ വേണം; 28 സീറ്റില്‍ കോണ്‍ഗ്രസ് ജയം ഉറപ്പാക്കുമെന്ന് മതനേതാക്കള്‍

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് എല്ലാ ജില്ലകളിലും ഒരു മണ്ഡലത്തിലെങ്കിലും ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ  നിര്‍ത്തണമെന്ന ആവശ്യവുമായി മുസ്‌ലിം മത നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ മുന്‍ എംപി കെ.റഹ്മാന്‍ ഖാന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇത് മുസ്‌ലിം വിഭാഗത്തിന്റെ പിന്തുണ വര്‍ധിപ്പിക്കുമെന്നും ബിജെപിയെ പ്രതിരോധത്തിലാക്കുമെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ സമുദായത്തിന് സ്വാധീനമുള്ള മേഖലകളില്‍ ഉറപ്പായും സീറ്റ് വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഈ വഴിയിലൂടെ 28 സീറ്റുകള്‍ കോണ്‍ഗ്രസിന് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. 2013ല്‍ 19 സീറ്റുകളാണ് മുസ്‌ലിം സമുദായത്തിനായി കോണ്‍ഗ്രസ് നല്‍കിയത്. ഇതില്‍ പത്തെണ്ണത്തില്‍ വിജയിക്കാനും സാധിച്ചിരുന്നു. 

ദലിത് സമുദായങ്ങളില്‍ മഡിഗ വിഭാഗത്തിലുള്ളവര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇടത് ചായ്‌വുള്ള ഇവരുമായി കോണ്‍ഗ്രസ് ധാരണയിലെത്തിയിട്ടുണ്ട്. മായാവതിയുമായുള്ള ജെഡിഎസിന്റെ ധാരണ, കോണ്‍ഗ്രസിന്റെ ദലിത് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട് എന്നാണ് ഇവരുടെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com