നൈല്‍ നദീജലം പങ്കിടുന്നത് അഞ്ച് രാജ്യങ്ങള്‍, കാവേരി നദീജല തര്‍ക്കം പരിഹരിക്കാനാവാത്ത പ്രശ്‌നമല്ല: പ്രകാശ് രാജ്

പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാനാകും. എന്നാല്‍ പരിഹാരം കണ്ടെത്താനായി ഒരു നീക്കവും എടുക്കുന്നില്ല.
നൈല്‍ നദീജലം പങ്കിടുന്നത് അഞ്ച് രാജ്യങ്ങള്‍, കാവേരി നദീജല തര്‍ക്കം പരിഹരിക്കാനാവാത്ത പ്രശ്‌നമല്ല: പ്രകാശ് രാജ്

ബെലഗാവി:  കാവേരി നദീജല തര്‍ക്കം പരിഹാരമില്ലാത്ത പ്രശ്‌നമല്ലെന്ന് നടന്‍ പ്രകാശ് രാജ്. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ പ്രശ്‌നത്തെ പരിഹരിക്കാതെ നിലനിര്‍ത്തുന്നതും അദ്ദേഹം അഭിപ്രായപ്പെട്ടു.

'നൈല്‍ നദീജലം അഞ്ചു രാജ്യങ്ങള്‍ക്കിടയില്‍ പങ്കിടുമ്പോള്‍ കാവേരി നദീജലം രണ്ടോ മൂന്നോ സംസ്ഥാനങ്ങള്‍ക്കിടയില്‍ പങ്കുവയ്ക്കുന്നതിന് ഒരു പരിഹാരം കണ്ടെത്താന്‍ നമുക്കെന്തുകൊണ്ട് സാധിക്കുന്നില്ല?'- പ്രകാശ് രാജ് ചോദിക്കുന്നു. ഈ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാനാകും. എന്നാല്‍ പരിഹാരം കണ്ടെത്താനായി ഒരു നീക്കവും എടുക്കുന്നില്ല. ഈ പ്രശ്‌നത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നം പൂര്‍ണമായും മനസ്സിലാക്കാതെ സിനിമാ താരങ്ങള്‍ നടത്തുന്ന പ്രസ്താവനകള്‍ കാര്യമാക്കേണ്ടതില്ല. ഇതുകൊണ്ടൊന്നും പ്രയോജനങ്ങള്‍ ഒന്നും ഉണ്ടാകില്ല. രാഷ്ട്രീയ നേതാക്കളും കേന്ദ്ര സര്‍ക്കാരുമാണ് ഇതിന് പരിഹാരം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com