ബലാത്സംഗം ചെയ്ത ബിജപി എംഎല്‍എയെ ന്യായികരിച്ച് മറ്റൊരു ബിജെപി എംഎല്‍എ; അമ്മയുടെ മൂന്ന് മക്കളെയും ബലാത്സംഗം ചെയ്യുക അസാധ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2018 09:35 PM  |  

Last Updated: 11th April 2018 09:37 PM  |   A+A-   |  

ADITYANATH-SENGAR-RAPE-ACCUSED

 

ലഖ്‌നോ: കോളിളക്കം സൃഷ്ടിച്ച ഉത്തര്‍പ്രദേശ് ബലാത്സംഗ കേസില്‍ കുറ്റാരോപിതനായി ബിജെപി എംഎല്‍എയെ ന്യായീകരിച്ച് വിവാദപ്രസ്താവനയുമായി മറ്റൊരു ബിജെപി എംഎല്‍എ. 17 കാരിയെ ബലാത്സംഗം ചെയ്ത് എംഎല്‍എ  കുല്‍ദിപ് സെന്‍ഹാറിനെ പ്രതിരോധിച്ച് വൈരിയ എംഎല്‍എയായ സുരേന്ദ്രസിംഗാണ് രംഗത്തെത്തിയത്. ഒരമ്മയുടെ മൂന്ന് മക്കളെ ബലാത്സംഗം ചെയ്യുക അസാധ്യമാണെന്നായിരുന്നു ബിജെപി എംഎല്‍എയുടെ കണ്ടെത്തല്‍.

മനശാസ്ത്രപരമായി സമീപിക്കുകയാണെങ്കില്‍ ഒരമ്മയുടെ മൂന്ന് മക്കളെ ബലാത്സംഗം ചെയ്യുക അസാധ്യമാണ്. ആരോപണം അദ്ദേഹത്തിനെതിരെയുള്ള ഗൂഡാലോചനയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ കൂട്ടം ചേര്‍ന്ന് ചിലര്‍ മര്‍ദ്ദിച്ചിരിക്കാം. എന്നാല്‍ ബിജെപി എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗകേസില്‍ വിശ്വസിനീയത ഇല്ലെന്നും എംഎല്‍എ പറഞ്ഞു. 

17കാരിയായ പെണ്‍കുട്ടിയായ ബിജെപി എംഎല്‍എ പീഡിപ്പിച്ച കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും ബന്ധുക്കളും മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ ആത്മഹത്യയ്്ക്ക് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പിതാവ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചിരുന്നു. യുപിയില്‍  സമീപകാലത്തുണ്ടായ ആക്രമണങ്ങള്‍ ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞടുപ്പിനെ ബാധിക്കുമെന്ന് ബിജെപി വക്താവ് ദീപ്തി ഭരദ്വാജ് അഭിപ്രായപ്പെട്ടിരുന്നു.